HOME
DETAILS

സി.എച് സ്മരണകളുടെ നിറവില്‍ എം.ജി സര്‍വകലാശാലയില്‍ സംഗമം

  
backup
October 18 2016 | 22:10 PM

%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%9a%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%b5%e0%b4%bf%e0%b4%b2


അതിരമ്പുഴ: എംജി സര്‍വ്വകലാശാല സിഎച്ച് മുഹമ്മദ് കോയ ചെയര്‍ ആഭിമുഖ്യത്തില്‍ സിഎച്ചിന്റെ ഓര്‍മ്മയില്‍ ഒരു സംഗമം സംഘടിപ്പിച്ചു. വിദ്യാഭ്യാസ മേഖലയില്‍ സിഎച്ച് കേരളത്തിന് നല്‍കിയ സംഭാവനകള്‍ സാമൂഹിക ശാക്തീകരണത്തിന് അടിത്തറയിട്ടതായി സംഗമം ഉദ്ഘാടനം ചെയ്ത എംജി സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സിലര്‍ ഡോ. ഷീന ഷുക്കൂര്‍ അഭിപ്രായപ്പെട്ടു.
താന്‍ ജനങ്ങളുടെ സൂക്ഷ്മ പരിശോധനക്ക് വിധേയനാണ് എന്ന വിചാരമാണ് സിഎച്ചിനെ നയിച്ചതെന്നും ബഹുസ്വര സമൂഹത്തില്‍ ന്യൂനപക്ഷങ്ങളുടെ അഭിമാനകരമായ അസ്തിത്വം എങ്ങിനെ നിലനിര്‍ത്തണമെന്നതില്‍ സിഎച്ച് മാതൃകയാണെന്നും അവര്‍ പറഞ്ഞു. സാമുദായിക പരിഷ്‌കരണങ്ങളെ വര്‍ഗീയമായിക്കാണുന്ന ഇക്കാലത്ത് സിഎച്ച് എന്ന നവോഥാന നായകന്റെ വീക്ഷണങ്ങളുടെ പ്രസക്തി വര്‍ധിക്കുകയാണെന്ന് എംജി സര്‍വ്വകലാശാല മുന്‍ സിന്‍ഡിക്കേറ്റംഗം പി.കെ ഫിറോസ് പറഞ്ഞു. മന്ത്രിമാരുടെ ബന്ധു നിയമനങ്ങളാണ് ഇന്ന് വാര്‍ത്തയാകുന്നതെങ്കില്‍ സിഎച്ചിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ വീട് ജപ്തി ചെയ്യുന്ന വാര്‍ത്തയാണ് കേട്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സര്‍ സയ്യിദ് അഹ്മദ് ഖാനായിരുന്നു സിഎച്ചെന്ന് എംജിയിലെ വിവേകാനന്ദ ചെയര്‍ അധ്യക്ഷന്‍ പ്രൊഫ. ഒ.എം മാത്യു അഭിപ്രായപ്പെട്ടു. അധ്യാപകന്‍ വേദനിച്ചാല്‍ സമൂഹത്തില്‍ എവിടെയോ പുഴുക്കുത്തുണ്ടെന്ന് പറഞ്ഞ സിഎച്ചിന് വിദ്യാഭ്യാസ മേഖലയെക്കുറിച്ച് സമഗ്ര കാഴ്ചപ്പാടുണ്ടായിരുന്നുവെന്ന് സിഎച്ചുമായുള്ള അനുഭവങ്ങള്‍ ഉദാഹരിച്ച് അദ്ദേഹം പറഞ്ഞു.
നവോഥാന ചിന്തക്ക് രൂപം നല്‍കുകയും അത് പ്രായോഗകമായി നടപ്പാക്കുകയും ചെയ്ത സിഎച്ച് ഏറ്റവും ഊന്നല്‍ നല്‍കിയത് വിദ്യാഭ്യാസ പുരോഗതിക്കായിരുന്നുവെന്ന് മഹാരാജാസ് കോളജ് ചരിത്ര വിഭാഗം അസി. പ്രൊഫ. സിഎച്ച് അബ്ദുള്‍ ലത്തീഫ് പറഞ്ഞു. സാമൂഹിക പുരോഗതിക്ക് പൊതു വിദ്യാഭ്യാസത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ സിഎച്ചിന് കഴിഞ്ഞു. അറബി മുന്‍ഷിമാരുടെ നിയമനം അക്കാലത്ത് വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയെങ്കിലും മലബാറിലെ പിന്നോക്ക ജനതയുടെ ശാക്തീകരണത്തില്‍ ചാലകശക്തിയായി ഈ തീരുമാനം മാറി. സിഎച്ച് ആരെയും പേടിച്ചില്ല. ആരുടെയും അവകാശങ്ങള്‍ കവര്‍ന്നെടുത്തുമില്ല. അദ്ദേഹം പറഞ്ഞു.
പ്രൊഫ. എ.എം തോമസ്, പ്രൊഫ. സാബുക്കുട്ടന്‍ , പ്രൊഫ. മുഹമ്മദ് മുസ്തഫ, മുന്‍ സെനറ്റംഗം ഷബീര്‍ ഷാജഹാന്‍ , കെ.എ മാഹിന്‍ സംസാരിച്ചു. യൂനിവേഴ്‌സിറ്റി എട്ടുകെട്ട് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സിഎച്ച് ചെയര്‍ അധ്യക്ഷന്‍ ഡോ. സുബൈര്‍ ഹുദവി കോഡിനേറ്റര്‍ ലിറാര്‍ പുളിക്കലകത്ത് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  16 minutes ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  3 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  3 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  3 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  4 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  4 hours ago