പെന്ഷന് പരിഷ്കരണ കുടിശിഖ രൊക്കം നല്‍കണം
തൊടുപുഴ: 10 ാം ശമ്പള പെന്ഷന് പരിഷ്കരണ പ്രകാരമുള്ള പെന്ഷന് പരിഷ്കരണ കുടിശിഖ നാല് തവണയായി നല്‍കാനുള്ള തീരുമാനം പുനഃപരിശോധിച്ച് രൊക്കം നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നും, പെന്‍ഷന്‍കാര്‍ക്കുള്ള ചികിത്സാ പദ്ധതി ഉടനെ പ്രഖ്യാപിക്കണമെന്നും പെന്‍ഷനേഴ്സ് അസോസിയേഷന് ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പെന്ഷന് സമൂഹം നിരന്തരമായി ആവശ്യപ്പെടുന്ന ഇക്കാര്യങ്ങളിലുള്ള എല്‍ ഡി എഫ് സര്‍ക്കാരിന്റെ അവഗണനാ മനോഭാവം തികച്ചും പ്രതിഷേധാര്‍ഹമാണെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി. യോഗത്തില്‍ പ്രസിഡന്റ് സി ഇ മൈതീന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി ജെ പീറ്റര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം ജെ ജോസഫ്, ജോജോ ജയിംസ്, കെ എസ് ഹസന്‍കുട്ടി, എ ആല്‍ബര്‍ട്ട്, ജോസ് ജേക്കബ്, ഒ എന്‍ ശിവന്‍കുട്ടി, ടി എ ജോസഫ്, ഐവാന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."