HOME
DETAILS

ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ച സംഭവം: കൊലപാതകമെന്ന് ബന്ധുക്കള്‍

  
backup
October 18 2016 | 22:10 PM

%e0%b4%97%e0%b5%83%e0%b4%b9%e0%b4%a8%e0%b4%be%e0%b4%a5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b7%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae%e0%b4%b0%e0%b4%bf



മുക്കം: കോഴിഫാം ഉടമയായ യുവാവ് ഫാമില്‍ ഷോക്കേറ്റ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന് സംശയിക്കുന്നതായും കേസില്‍ സമഗ്രാന്വേഷണം നടത്തണമെന്നും  ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍ വടക്കേ പുറത്ത് ബിജു (42) മരണം സംബന്ധിച്ചാണ് വിവാദമുയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ച് 27ന് വൈകുന്നേരത്തോടെയാണ് ബിജുവിനെ കക്കാട്ട് പാറയിലെ ഫാമില്‍ ഷോക്കേറ്റ നിലയില്‍ കാണപ്പെട്ടത്.വീട്ടില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെ സുഹൃത്ത് ബെന്നിയുടെ സ്ഥലത്താണ് ബിജു കോഴിഫാം നടത്തിയിരുന്നത്.ആദ്യം കൂട്ടായി ഫാം നടത്താനായിരുന്നു ബിജുവും ബെന്നിയും തിരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ബെന്നി പിന്‍മാറുകയായിരുന്നു. ഫാം മൂലം തന്റെ കുടുംബത്തിന് ദോഷമാണെന്നും അതിനാല്‍ ഇത് ഒഴിവാക്കണമെന്നും സ്ഥലമുടമ ബിജുവിനോട് നിരന്തരം ആവശ്യപ്പെടാറുണ്ടായിരുന്നു. എന്നാല്‍ ഫാമിനായി വന്‍ തുക ചെലവഴിച്ചതിനാല്‍ ബിജു പിന്‍മാറാന്‍ തയാറായില്ല. ഇത് സംബന്ധിച്ച് ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യം നിലനിന്നിരുന്നതായി ബിജുവിന്റെ ഭാര്യ സിജിയും അവരുടെ മാതാവ് മേരിയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഫാമില്‍ നിന്ന് അബദ്ധത്തില്‍ ഷോക്കേല്‍ക്കാനുള്ള സാധ്യതയില്ലെന്നും ഫാമിലെ സി.സി.ടി.വിയുടെ മെമ്മറി കാര്‍ഡും യു.എസ്.ബി.യും കാണാതായതില്‍ ദുരൂഹതയുണ്ടെന്നും അവര്‍ ആരോപിച്ചു. നടപടിയാവശ്യപ്പെട്ട് വടകര റൂറല്‍ എസ്.പിക്കും നിയോജക മണ്ഡലം എം.എല്‍.എ മുഖേന മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. പ്രതികളെന്നു സംശയിക്കുന്നവര്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും അവര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ നീതി തേടി കോടതി സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago