HOME
DETAILS

ഫിത്വ്ര്! സകാത്

  
കെ.സി ശൗകത്ത് ഫൈസി മണ്ണാര്‍ക്കാട്
April 06 2024 | 23:04 PM



ഈദുല്‍ ഫിത്വ്‌റിനോടനുബന്ധിച്ച് വിശ്വാസിക്ക് നിര്‍ബന്ധ ബാധ്യതയാണ് സകാതുല്‍ ഫിത്വ്ര്!. ഹിജ്‌റ രണ്ടാം വര്‍ഷം റമദാനിലാണ് നോമ്പ് ഫര്‍ളാക്കപ്പെട്ടത്. നോമ്പ് അവസാനിക്കുന്നതിന്റെ രണ്ടു ദിവസം മുന്‍പ് ഫിത്വ്ര്! സകാതും നിര്‍ബന്ധമാക്കപ്പെട്ടു. റമദാനിലെ ഏറ്റവും ഒടുവിലത്തെയും ശവ്വാലില്‍ ഏറ്റവും ആദ്യത്തെയും നിമിഷങ്ങളില്‍ ജീവിച്ചിരിക്കുന്ന വ്യക്തിയില്‍ നിര്‍ബന്ധമാക്കപ്പെട്ട ദാനധര്‍മമാണിത് (തുഹ്ഫ 3305, ഫത്ഹുല്‍ മുഈന്‍ 121, ബാജൂരി 1317).

റമദാന്‍ അവസാന നാളിലെ സൂര്യാസ്തമയത്തിന് തൊട്ടുമുന്‍പും തൊട്ടുപിറകെയും ഒന്നിച്ചു ജീവിക്കുന്നവര്‍ക്കേ ഇത് ബാധ്യതയുള്ളു. പെരുന്നാള്‍ രാവ് പ്രവേശിച്ചശേഷം ജനിച്ച കുഞ്ഞിന് വേണ്ടി സകാത് നല്‍കേണ്ടതില്ല. എന്നാല്‍ പെരുന്നാള്‍ രാവില്‍ മരണപ്പെട്ടവരുടെ സകാത് ബാധ്യതപ്പെട്ടവരുടെ മേല്‍ നിര്‍ബന്ധമാണ്. അയാള്‍ പെരുന്നാള്‍ രാവിന്റെ തുടക്കത്തിലും റമദാനിന്റെ അവസാനത്തിലും ജീവിച്ചിരുന്നു എന്നതാണ് കാരണം. അവരവരുടെ ചെലവ് നടത്താന്‍ ബാധ്യതപ്പെട്ടവനാണിത് നല്‍കേണ്ടത്. ചെലവ് നല്‍കാന്‍ ബാധ്യതപ്പെട്ടവന്‍ തന്റെ ആശ്രിതരുടെ കൂടി സകാത് നല്‍കണം. സ്വന്തം കടം, തനിക്കും താന്‍ ചെലവ് നല്‍കാന്‍ ബാധ്യതപ്പെട്ടവര്‍ക്കും പെരുന്നാള്‍ ദിനരാത്രങ്ങള്‍ കഴിയാനാവശ്യമായ ഭക്ഷ്യ ജീവിത സൗകര്യങ്ങള്‍ കഴിച്ചുള്ളവരൊക്കെ ഫിത്വ്ര്! സകാത് നല്‍കണം. തന്റെ ശരീരം, ഭാര്യ, ചെറിയമക്കള്‍, പിതാവ്, മാതാവ്, വലിയമക്കള്‍, എന്നീ ക്രമത്തിലാണ് ചെലവ് ബാധ്യതപ്പെട്ടവരെ ഇവിടെ പരിഗണിക്കേണ്ടത്. എല്ലാവരുടേതും നല്‍കാന്‍ കഴിവില്ലാത്തവര്‍, ഉള്ളതുകൊണ്ട് ഈക്രമത്തില്‍ മുന്‍ഗണന നല്‍കണം.

നോമ്പിലെ ന്യൂനതകള്‍ക്ക് പരിഹാരമായാണ് ഫിത്വ്ര്! സകാത് പരിഗണിക്കപ്പെടുന്നത്. നിസ്‌കാരത്തിന് സഹ്‌വിന്റെ സുജൂദ് പോലെയാണിത്. സഹ്‌വിന്റെ സുജൂദ് നിസ്‌കാരത്തിന്റെ കുറവ് പരിഹരിക്കുന്ന പോലെ സകാതുല്‍ ഫിത്വ്ര്! നോമ്പിന്റെ കുറവ് പരിഹരിക്കുമെന്നാണ് പണ്ഡിത വീക്ഷണം. (തുഹ്ഫ 3305, നിഹായ 3108). 'നോമ്പിന്റെ പ്രതിഫലം ആകാശഭൂമിക്കിടയില്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. ഫിത്വ്ര്! സകാത് വഴിയാണ് അല്ലാഹു നോമ്പ് സ്വീകരിക്കുകയുള്ളു.' എന്ന് നബി(സ) പറഞ്ഞത് കാണാം.

ഫിത്വ്ര്! സകാത് നിര്‍ബന്ധമാകുന്നത് ശവ്വാല്‍ പിറവിയോടെയാണ്. എന്നാല്‍ റമദാന്‍ ഒന്ന് മുതല്‍ ഫിത്വ്ര്! സകാത്ത് നല്‍കല്‍ അനുവദനീയമാണ്. റമദാന്‍ ആഗതമാകുന്നതിന് മുന്‍പ് തന്നെ ഫിത്വ്ര്! സകാത് നല്‍കാന്‍ പാടില്ല. പെരുന്നാല്‍ ദിനം രാവിലെ മുതല്‍ പെരുന്നാള്‍ നിസ്‌കാരത്തിന് പുറപ്പെടുന്നതു വരെയാണ് ഉത്തമ സമയം. പെരുന്നാള്‍ ദിനത്തേക്കാള്‍ പിന്തിക്കല്‍ കുറ്റകരമാണ്. ബന്ധുക്കള്‍, അയല്‍വാസികള്‍ തുടങ്ങിയവര്‍ക്ക് പരിഗണന നല്‍കല്‍ പ്രത്യേകം സുന്നത്തുമാണ്.

നാട്ടില്‍ മുഖ്യാഹാരമായി ഉപയോഗിക്കുന്ന വസ്തുക്കളാണ് സകാതായി നല്‍കേണ്ടത്. നമ്മുടെ നാട്ടില്‍ മുഖ്യാഹാരം അരിയായതിനാല്‍ അതു നല്‍കണം. ഭക്ഷ്യവസ്തുവിന്റെ പ്രാധാന്യം പരിഗണിക്കുന്നതിനാല്‍ ധാന്യത്തിന് പകരം അതിന്റെ വിലയോ പൊടിച്ച പൊടിയോ വേവിച്ചതോ കൊടുക്കാവുന്നതല്ല. ധാന്യമായിത്തന്നെ നല്‍കണം (തുഹ്ഫ 3324). ശാഫിഈ മദ്ഹബില്‍ ധാന്യത്തിനു പകരം വിലകൊടുത്താല്‍ മതിയാവില്ലെന്നത് ഏകകണ്ഠാഭിപ്രായമാണ് (നിഹായ 3123, മുഗ്‌നി 1407). ഇനി മറ്റ് മദ്ഹബുകളെ അവലംബമാക്കി പണം നല്‍കുന്നവര്‍ ആ മദ്ഹബിലെ ഫിത്വ്ര്! സകാതുമായി ബന്ധപ്പെട്ട എല്ലാ മസ്അലകളും മനസിലാക്കണം. ഒരു വിഷയത്തില്‍ മദ്ഹബ് മാറുമ്പോള്‍ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ടതില്‍ എല്ലാം മാറണം എന്നതാണ് മത തത്വം. ഓരോരുത്തരുടെയും പേരില്‍ ഓരോ സ്വാഅ് വീതം നല്‍കണം. (3. 060 ലിറ്റര്‍) അരിയുടെ തൂക്കമനുസരിച്ച് ലിറ്ററളവ് വ്യത്യാസപ്പെടും. തൂക്കം പരിഗണിക്കുമ്പോള്‍ സൂക്ഷ്മത പാലിച്ച് അളവുകൂട്ടി നല്‍കാന്‍ ശ്രദ്ധിക്കണം . ഫിത്വ്ര്! സകാത്ത് വീടുന്നതിന് നിയ്യത്ത്, അവകാശികള്‍ക്ക് നല്‍കല്‍ എന്നീ നിബന്ധനകള്‍ പാലിക്കണം. തന്റെയും ആശ്രിതരുടെയും ഫിത്വ്ര്! സകാത് താന്‍ നല്‍കുന്നുവെന്ന് കരുതിയാല്‍ മതി.

വ്യക്തി ഏതു നാട്ടിലാണോ അവിടെയാണ് ഫിത്വറ് സകാത്ത് നല്‍കേണ്ടത്. എന്നാല്‍ അവിടെ യഥാര്‍ഥ അവകാശികളെ കണ്ടെത്താന്‍ പ്രയാസം വരുന്ന പക്ഷം, സ്വന്തം നാട്ടില്‍ അതു നല്‍കാന്‍ ആരെയെങ്കിലും ചുമതലപ്പെടുത്താവുന്നതാണ്. അങ്ങനെ ചുമതലപ്പെടുത്തുന്ന പക്ഷം, നിയ്യത്ത് ചെയ്യാനും അവരെ ചുമതലപ്പെടുത്തണം. അതേപ്രകാരം താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായ നാട്ടിലുള്ള ഭാര്യ, മക്കള്‍ തുടങ്ങിയവരുടെ സകാത്ത് നല്‍കാന്‍ ഭാര്യയെയോ മറ്റ് വ്യക്തിയെയോ വകാലത്താക്കണം. ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവന്റെ സമ്മതം ഇല്ലാതെ വീട്ടുകാര്‍ സ്വന്തം വിതരണം ചെയ്താല്‍ ഫിത്വ്ര്! സകാത് കേവലം അരി വാരല്‍ ആകും. സമ്പത്തിന്റെ സകാതിന്റെ അവകാശികള്‍ തന്നെയാണ് ഫിത്വ ്ര്! സകാത്തിന്റെയും അവകാശികള്‍. അവകാശികള്‍ക്ക് നല്‍കാതെ കമ്മിറ്റികളെ ചുമതലപ്പെടുത്തിയാല്‍ ബാധ്യത വീടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  3 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  3 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  3 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  3 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  3 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  3 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  3 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  3 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  3 days ago