കൊല്ലം ജില്ലയെ വെളിയിട വിസര്‍ജനമുക്തമായി പ്രഖ്യാപിച്ചു
കൊല്ലം: കൊല്ലം ജില്ലയെ സമ്പൂര്‍ണ വെളിയിട വിസര്ജനമുക്തജില്ലയായി പ്രഖ്യാപിച്ചു. ജില്ലാ ശുചിത്വ സമിതി അധ്യക്ഷ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ .ജഗദമ്മയാണ് പ്രഖ്യാപനം നടത്തിയത്.
ജില്ലയിലെ 68 ഗ്രാമ പഞ്ചായത്തുകളും വെളിയിട വിസര്‍ജന മുക്തമായതിനെ തുടര്‍ന്നാണ് ജില്ലാതല പ്രഖ്യാപനം നടത്തിയത്. പദ്ധതിയുടെ ഭാഗമായി 12556 ശുചിമുറികള്‍ ജില്ലയില്‍ നിര്‍മിച്ചു. ഓരോ ശുചിമുറിക്കും 15400 രൂപ വീതം നല്കി. ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടാണ് ജില്ല ഈ ചരിത്ര നേട്ടം കൈവരിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വെളളക്കെട്ട്, കുത്തായ മലമ്പ്രദേശം, പാറ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ ശുചിമുറി നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ശ്രമകരമായ ദൗത്യം വേണ്ടി വന്നതായും പ്രസിഡന്റ് പറഞ്ഞു. ജില്ലയെ ചരിത്ര നേട്ടത്തിന് പ്രാപ്തമാക്കിയ ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ പ്രസിഡന്റ് അഭിനന്ദിച്ചു.
ശുചിമുറികളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് പരിശ്രമിച്ച ഗ്രാമ പഞ്ചായത്തുകളിലെ സെക്രട്ടറിമാര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാര്‍, അസി സെക്രട്ടറിമാര്‍ എന്നിവര്‍ അഭിനന്ദനം അര്‍ഹിക്കുന്നതായി ജില്ലാ കലക്ടര്‍ മിത്ര. ടി പറഞ്ഞു. അസിസ്റ്റന്റ് കലക്ടര്‍ ആശാ അജിത്, ജില്ലാ പഞ്ചായത്ത് അംഗം അനില്‍ കല്ലേലിഭാഗം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജയ്സുഖ്ലാല്‍, പ്രോജക്ട് ഡയറക്ടര്‍ എ ലാസര്‍, ജില്ലാ ശുചിത്വ മിഷന് കോഓര്‍ഡിനേറ്ററായ അസി. ഡവലപ്മെന്റ് കമ്മീഷണര്‍ ജി.കൃഷ്ണകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അജോയ്, കെ ജയസിംഹന്, യു ആര് ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."