HOME
DETAILS
MAL
പേരാമ്പ്രയില്‍ വ്യാപാരികളും പൊലിസും തമ്മില്‍ വാക്കുതര്‍ക്കം
backup
October 18 2016 | 22:10 PM
പേരാമ്പ്ര: ടൗണിലെ ട്രാഫിക് പരിഷ്‌കരണംമൂലം വ്യാപാരികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കച്ചവടക്കാരും പൊലിസും തമ്മില്‍ വാക്കേറ്റം. ഇന്നലെ രാവിലെ 11ഓടെ ചേനോളി റോഡ് പരിസരത്താണു വാക്കുതര്‍ക്കമുണ്ടായത്.
ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ഇരുഭാഗത്തും 300 മീറ്റര്‍ നീളത്തില്‍ 'നോ പാര്‍ക്കിങ് ' ബോര്‍ഡ് വയ്ക്കുന്നതു കാരണം കടയുടെ മുന്നില്‍ ബൈക്ക് നിര്‍ത്തി സാധനങ്ങള്‍ വാങ്ങാന്‍ സൗകര്യമില്ലെന്നതാണു കച്ചവടക്കാരുടെയും വ്യാപാരികളുടെയും പരാതി.
വ്യാപാരികള്‍ സി.ഐക്കു നല്‍കിയ പരാതിയെ തുടര്‍ന്ന് 21ന് റിവ്യൂ കമ്മിറ്റി വിളിച്ചു പരിഹാരമുണ്ടാക്കുമെന്നു വ്യാപാരി നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."