കോഴിക്കോട്ട് ഹോട്ടലിനെതിരേ ഹിന്ദു ഐക്യവേദിയുടെ പ്രചാരണം വിവാദത്തില്‍
കോഴിക്കോട്: പാളയത്ത് തളി റോഡില്‍ തുടങ്ങാനിരിക്കുന്ന ഹോട്ടലിനെതിരേ ഹിന്ദു ഐക്യവേദിയുടെ പ്രചാരണം.
ക്ഷേത്രപരിസരത്ത് മാംസാഹാര ഹോട്ടല്‍ തുടങ്ങുകയാണെന്ന പ്രചാരണത്തിലൂടെ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ഹിന്ദു ഐക്യവേദിയുടെ ശ്രമമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കോഴിക്കോട് പാളയത്ത് തളി റോഡില്‍ ചേളന്നൂര്‍ സ്വദേശി ഹരിദാസ് തുടങ്ങാനിരിക്കുന്ന ഹോട്ടലിനെതിരേയാണ് ഹിന്ദു ഐക്യവേദി രംഗത്തുവന്നിരിക്കുന്നത്.
ഹോട്ടല്‍ തുടങ്ങാനിരിക്കുന്ന കെട്ടിടത്തിന്റെ എതിര്‍വശത്ത് നോണ്‍വെജിറ്റേറിയന്‍ ഹോട്ടല്‍ അനുവദിക്കില്ലെന്നു കാണിച്ച് ബോര്‍ഡ് വച്ചതോടെയാണ് വിവാദം കൊഴുത്തത്.
സമീപത്ത് മൂന്നു ക്ഷേത്രങ്ങളുണ്ടെന്ന് ബോര്‍ഡില്‍ സൂചിപ്പിക്കുന്നു. തളി റോഡില്‍ ഏകദേശം 400 മീറ്റര്‍ ചുറ്റളവിനുള്ളിലായാണ് രേണുകാ മാരിയമ്മന്‍ ക്ഷേത്രവും കന്യകാ പരമേശ്വരി ക്ഷേത്രവും മഹാഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്.
ക്ഷേത്രങ്ങള്‍ക്ക് സമീപം മാംസാഹാര ഹോട്ടല്‍ തുടങ്ങുന്നത് അശുദ്ധമാക്കുമെന്ന വാദമാണ് ഹിന്ദു ഐക്യവേദി ഉയര്‍ത്തുന്നത്. എന്നാല്‍ ഈ വാദത്തിന് ഒട്ടും അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. രേണുകാ മാരിയമ്മന്‍ ക്ഷേത്രത്തില്‍നിന്ന് ഇരുപത് മീറ്റര്‍ മാത്രം മാറി മത്സ്യമാംസാഹാരങ്ങള്‍ ലഭിക്കുന്ന രണ്ടു ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കന്യകാ പരമേശ്വരി ക്ഷേത്രത്തില്‍ നിന്ന് നൂറുമീറ്ററിലധികം അകലത്തിലാണ് ഹരിദാസ് ഹോട്ടല്‍ കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തി നടത്തുന്നത്. മറ്റു ഹോട്ടലുകക്കെതിരേ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചിട്ടില്ല. ഇതേ മുറിയില്‍തന്നെ നാലുവര്‍ഷം ഹരിദാസും മൂന്നുവര്‍ഷം മറ്റൊരാളും നോണ്‍വെജിറ്റേറിയന്‍ ഹോട്ടല്‍ നടത്തിയിരുന്നു. അന്നും എതിര്‍പ്പുയര്‍ത്തിയിരുന്നില്ല.
കുറച്ചു കാലമായി പൂട്ടിക്കിടന്ന അതേമുറിയില്‍ വീണ്ടും ഹരിദാസ് ഹോട്ടല്‍ തുടങ്ങാന്‍ ശ്രമിക്കുമ്പോഴാണ് എതിര്‍പ്പുയര്‍ന്നിരിക്കുന്നത്. ഇതിനു പിന്നില്‍ ഹിന്ദു ഐക്യവേദിയെ മറയാക്കി സമീപത്തെ ഹോട്ടലുകാര്‍ പ്രശ്‌നമുണ്ടാക്കുകയാണെന്നും ആക്ഷേപമുണ്ട്. താന്‍ തുടങ്ങുന്ന ഹോട്ടല്‍ വെജിറ്റേറിയനാണോ നോണ്‍വെജിറ്റേറിയനാണോയെന്ന് പോലും അന്വേഷിക്കാതെയാണ് ഹിന്ദു ഐക്യവേദിയുടെതായി ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നതെന്ന് ഹരിദാസ് പറഞ്ഞു.
പതിനഞ്ചു ലക്ഷം രൂപ സഹകരണ ബാങ്കില്‍നിന്ന് വായ്പയെടുത്താണ് ഹോട്ടല്‍ തുടങ്ങുന്നതെന്നും ഹരിദാസ് പറയുന്നു. വിവിധ ക്ഷേത്ര കമ്മിറ്റികളും വിഷയത്തില്‍ എതിര്‍പ്പ് ഉയര്‍ത്തിയിട്ടില്ലെന്നിരിക്കെയാണ് പുതിയ നോണ്‍വെജ് ഹോട്ടല്‍ അനുവദിക്കില്ലെന്നറിയിച്ചുകൊണ്ട് ഹിന്ദു ഐക്യവേദിയുടെ ബോര്‍ഡ് ഉയര്‍ന്നത്. നിലവിലുള്ള ഭക്ഷണശാലകള്‍ക്ക് എതിരല്ലെന്നും പുതുതായി നോണ്‍വെജ് ഹോട്ടല്‍ ക്ഷേത്രപരിസരത്ത് ആരംഭിക്കുന്നതിനെതിരേയാണ് പ്രതിഷേധമെന്നുമാണ് ഹിന്ദു ഐക്യവേദി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."