അധ്യാപകന്റെ വീട്ടിലെ 15 കോഴികളെ കടിച്ചു കൊന്നു
കാലിക്കടവ്: ചന്തേരയില്‍ തെരുവ് നായ്ക്കള്‍ അധ്യാപകന്റെ വീട്ടിലെ 15 കോഴികളെ കടിച്ചു കൊന്നു. ഉദിനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ടി.കെ.മുഹമ്മദലിയുടെ വീട്ടിലെ കോഴികളെയാണ് തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ കൊന്നൊടുക്കിയത്. കൂടിന്റെ മുന്നിലെ വല കടിച്ചു കീറിയാണ് നായ്ക്കൂട്ടം കോഴികളെ അക്രമിച്ചത്. മുഹമ്മദലി മാസ്റ്ററുടെ വീട്ടില്‍ കോഴികളെ തെരുവ് നായ്ക്കള്‍ കൂട് തകര്‍ത്തു കൊല്ലുന്നത് രണ്ടാം തവണയാണ്. ഇതിനു പിന്നാലെ ഇന്നലെ ഉച്ചയ്ക്ക് കൂട്ടത്തോടെയെത്തിയ നായ്ക്കള്‍ ചന്തേരയിലെ തന്നെ ടി.വി.പി മൂസാന്റെ ആടുകളെയും അക്രമിച്ചു. ഒന്നിന് സാരമായ പരുക്കുണ്ട്. കാലിക്കടവ്, ചന്തേര എന്നിവിടങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമാണ്. രാത്രികാലങ്ങളിലും പുലര്‍ച്ചെയുമാണ് നായ്ക്കള്‍ ഭീതി പരത്തുന്നത്. കാലിക്കടവ് പഞ്ചായത്ത് മൈതാനിയില്‍ പുലര്‍കാലത്ത് പരിശീലനത്തിനെത്തുന്നവരും, പത്രവിതരണക്കാരും നായ ശല്യത്തില്‍ വലയുകയാണ്. കൂട്ടത്തോടെയെത്തി അക്രമിക്കുന്നു എന്നതിനാല്‍ കുട്ടികളെ തനിച്ചു വിദ്യാലയങ്ങളിലേക്കയക്കാന്‍ രക്ഷിതാക്കളും ഭയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."