മത സൗഹാര്‍ദം നിലനില്‍ക്കുന്നതില്‍ മദ്‌റസ അധ്യാപകരുടെ പങ്കു നിസ്തുലം
കാസര്‍കോട്: സമൂഹത്തില്‍ ഇന്നു നിലനില്‍ക്കുന്ന മതസൗഹാര്‍ദത്തിലും സാഹോദര്യ ഐക്യത്തിലും വിള്ളലുണ്ടാകാതെ കാത്തു സൂക്ഷിക്കുന്നതില്‍ മദ്‌റസ അധ്യാപകന്മാരുടെ പങ്കു വിലമതിക്കാനവാത്തതാണെന്നും അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ച് ഉണ്ണരുതെന്നും അതില്‍ ജാതി വേര്‍തിരിവ് കാണരുതെന്നും പഠിപ്പിച്ച ഒരു മതത്തിന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നവരാണ് മദ്‌റസ അധ്യാപകരെന്ന് കാസര്‍കോട് ജംഇയത്തുല്‍ മുഅല്ലിമീന്‍ പാഠശാല ജനറല്‍ ബോഡി യോഗം അഭിപ്രായപ്പെട്ടു. റെയ്ഞ്ച് പ്രസിഡന്റ് സുബൈര്‍ നിസാമി അധ്യക്ഷനായി.
ബദര്‍നഗര്‍ ജമാഅത്ത് ഖത്തീബ് അബ്ദുല്‍ കബീര്‍ മിസ്ബാഹി ഉല്‍ഘാടനം ചെയ്തു. സമസ്ത പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും അതിനു പ്രാപ്തരാക്കിയ അധ്യാപകന്മാര്‍ക്കും വിശുദ്ധ ഖുര്‍ആനിന്റെ വ്യാഖ്യാനവും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. എസ്.പി സ്വലാഹുദ്ധീന്‍, എന്‍.കെ അബ്ദുറഹ്മാന്‍ ഹാജി, അബ്ദുല്ല മല്ലം, അബ്ദുല്ല കുഞ്ഞി, സലാം സഖാഫി, സലാം ഫൈസി പേരാല്‍, ഹനീഫ് ദാരിമി, സുഹൈല്‍ ഫൈസി കമ്പാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."