ഉള്‍നാടുകളിലേക്കുള്ള കെ.എസ്.ആര്.ടി.സി ബസുകള്‍ നിര്‍ത്തലാക്കുന്നു
തൃക്കരിപ്പൂര്‍: ഡിപ്പോയിലെ ഇന്ധന ക്ഷാമവും കലക്ഷനിലുള്ള കൂറവും ഉള്‍നാടന്‍ മേഖലകളിലേക്കുള്ള കെ.എസ്.ആര്.ടി.സി ബസുകള്‍ നിര്ത്താക്കുന്നു. ഗ്രാമീണ ജനതയുടെ ഗതാഗത സൗകര്യങ്ങളാണ് ഇതോടെ ഇല്ലാതാവുന്നത്. കഴിഞ്ഞ ദിവസം മുതല്‍ പയ്യന്നൂര്‍ തൃക്കരിപ്പൂര്‍ ഇടയിലെക്കാട് വലിയപറമ്പ റൂട്ടില്‍ സര്‍വിസ് നടത്തുന്ന കെ.എസ്.ആര്.ടി.സി സര്‍വിസ് നടത്തിയില്ല.
ഈ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ഈ കെ.എസ്.ആര്.ടി.സിയെ തീരദേശ ജനത ആശ്രയികുന്നത്. ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് ഇതേ ബസ് തന്നെ യാത്ര നിര്‍ത്തി വെച്ചിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വിസ് പുനരാരംഭിക്കുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഡീസലിന്റെയും കല്ക്ഷന്‍ കുറവിന്റെയും അവസ്ഥ വിവരിച്ചാണ് സര്‍വിസ് നിര്‍ത്തി വെച്ചത്.
ബസ് സര്‍വിസ് പുരാരംഭിച്ചില്ലെങ്കില് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."