പ്രഭ കെട്ട് 'ലാഭപ്രഭ'; കേടായതിന് പകരം നല്‍കാന്‍ ബള്‍ബുകളില്ല
പനമരം: കൊട്ടിഘോഷിച്ച് തുടങ്ങിയ 'ലാഭപ്രഭ' പദ്ധതി കെ.എസ്.ഇ.ബി അധികൃതര്‍ക്ക് കോടാലിയാകുന്നു. പദ്ധതി പ്രകാരം 190 രൂപക്ക് മൂന്ന് വര്‍ഷം ഗ്യാരണ്ടിയുള്ള രണ്ടു എല്‍.ഇ.ഡി ബള്‍ബുകളാണ് വൈദ്യുതി വകുപ്പ് ഗുണഭോക്താക്കള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ കേടായ ബള്‍ബുകളുമായി ഗുണഭോക്താക്കള്‍ എത്തി തുടങ്ങിയതോടെയാണ് അധികൃതര്‍ വെട്ടിലായത്.
ആവശ്യത്തിന് എല്‍.ഇ.ഡി ബള്‍ബുകള്‍ എത്താത്തതിനാല്‍ കേടായത് മാറ്റിക്കൊടുക്കാന്‍ ഇതുവരെ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്ന് മാറ്റി കിട്ടുമെന്ന ജനങ്ങളുടെ ചോദ്യത്തിന് അധികൃതര്‍ വ്യക്തമായ മറുപടിയും നല്‍കുന്നില്ല.
വൈദ്യുതി ഉപയോഗം കുറച്ച് കൊണ്ടുവരുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വൈദ്യുതി വകുപ്പ് ഇക്കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഗുണഭോക്താക്കള്‍ക്ക് എല്‍.ഇ.ഡി ബള്‍ബുകള്‍ വിതരണം ചെയ്ത് തുടങ്ങിയത്. പദ്ധതി പ്രകാരം 4000ല്‍പരം ബള്‍ബുകള്‍ വിതരണം ചെയ്തതായാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പദ്ധതി പ്രകാരം വാങ്ങിയ ബള്‍ബുകള്‍ കേടായതോടെ അധികൃതരെ സമീപിച്ച ഗുണഭോക്താക്കള്‍ക്ക് ഇതുവരെ പുതിയ ബള്‍ബുകള്‍ വിതരണം ചെയ്തിട്ടില്ല. കേടായ ബള്‍ബുകള്‍ തിരിച്ച് വാങ്ങി, ഗുണഭോക്താവിന്റെ പരാതി എഴുതി വാങ്ങുകയും ചെയ്യുകയല്ലാതെ ബള്‍ബ് എപ്പോള്‍ നല്‍കുമെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് പോലും ഉറപ്പില്ലാത്ത അവസ്ഥയാണ്. എനര്‍ജി എഫിഷ്യന്‍സി എന്ന കേന്ദ്ര ഏജന്‍സിയാണ് വൈദ്യുതി വകുപ്പിന് ബള്‍ബുകള്‍ വിതരണം ചെയ്യേണ്ടത്. 150 ലക്ഷത്തോളം ബള്‍ബുകള്‍ ആവശ്യമുള്ളയിടത്ത് അതിന്റെ പകുതി പോലും മേല്‍ പറഞ്ഞ ഏജന്‍സിക്ക് നല്‍കാന്‍ കഴിഞ്ഞിട്ടില്ല.
ഇതാണ് കേടുവന്ന ബള്‍ബുകള്‍ മാറ്റി കൊടുക്കാന്‍ കഴിയാതെ വന്നതെന്ന വിശദീകരണമാണ് ബന്ധപ്പെട്ടവരില്‍ നിന്നും ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന വിവരം. ആവശ്യമായ എല്‍.ഇ.ഡി ബള്‍ബുകള്‍ വൈദ്യുതി വകുപ്പിന്റെ കൈവശമെത്താത്തതിനാല്‍ പണം കൊടുത്ത് ബള്‍ബ് വാങ്ങിയ ഉപഭോക്താക്കളും ദുരിതത്തിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."