HOME
DETAILS
MAL
തിരുവനന്തപുരത്ത് വിളവൂര്‍ക്കലില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Web Desk
April 07 2024 | 04:04 AM
തിരുവനന്തപുരം: മണ്ണെണ്ണ ശരീരത്തിലൊഴിച്ച് തീ കൊളുത്തി ചികിത്സയിലായിരുന്ന യുവതി മരിച്ചു. പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവതി. വിളവൂര്‍ക്കല്‍ പാവച്ചക്കുഴി തേവിക്കോണം ആഞ്ജനേയംവീട്ടില്‍ ഷീജ(41) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ജയശങ്കറിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. ഭര്‍ത്താവിന്റെ മാനസിക പീഡനമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് ബന്ധുക്കള്‍ പൊലിസില്‍ മൊഴി നല്‍കിയത്. ഓട്ടോ ഡ്രൈവറാണ് ജയശങ്കര്‍.
മെഡിക്കല്‍കോളജില്‍ ചികിത്സയിലിരിക്കേ ഇന്ന് വെളുപ്പിനാണ് ഷീജ മരിച്ചത്. മലയിന്‍കീഴ് പൊലിസാണ് ജയശങ്കറിനെ കസ്റ്റഡിയിലെടുത്തത്. വീട്ടില്‍വച്ചാണ് ഷീജ മണ്ണെണ്ണ ശരീരത്തിലൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."