HOME
DETAILS

കാക്കവയലില്‍ വീണ്ടും മാലിന്യം തള്ളി

  
backup
October 18 2016 | 22:10 PM

%e0%b4%95%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b5%e0%b4%af%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b2



കാക്കവയല്‍: ദേശീയപാതയില്‍ വീണ്ടും ആശുപത്രി മാലിന്യം തള്ളി. കാക്കവയല്‍ മുസ്‌ലിം പള്ളിക്ക് മുന്‍വശത്ത് ദേശീയപാതയോരത്താണ് കഴിഞ്ഞ ദിവസം മാലിന്യം തള്ളിയത്. ഇന്നലെ രാവിലെ വ്യാപാരികളാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മാലിന്യം കണ്ടത്. രക്തം പുരണ്ട തുണികളും ഉപേക്ഷിക്കപ്പെട്ട സിറിഞ്ചുകളും പ്ലാസ്റ്റിക്ക് മാലിന്യവുമുള്‍പ്പെടെ ചാക്കിലുണ്ടായിരുന്നു. അഴുകിയ നിലയിലായിരുന്ന മാലിന്യങ്ങള്‍. മുന്‍പ് സുധിക്കവലയില്‍ സിറിഞ്ചുകളും മരുന്നുകുപ്പികളുമുള്‍പ്പെടെ തള്ളിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
മാലിന്യങ്ങള്‍ രാത്രി സമയങ്ങളില്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഇടങ്ങളില്‍ തള്ളുന്ന ആശുപത്രികള്‍ക്കെതിരേയും ക്ലിനിക്കുകള്‍ക്കെതിരേയും നടപടിയുണ്ടാവുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. സുധിക്കവലയില്‍ ഉപേക്ഷിച്ച മാലിന്യത്തിലെ കുപ്പികള്‍ പൊട്ടി വഴിയാത്രക്കാര്‍ക്ക് ദുരിതമായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
രാത്രിയുടെ മറവില്‍ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാന്‍ സംവിധാനം ഒരുക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. കാക്കവയലിലും പരിസരങ്ങളിലും ഹോട്ടല്‍ മാലിന്യമുള്‍പ്പെടെ തള്ളുന്നെന്ന പരാതിക്കിടെയാണ് കാക്കവയലില്‍ വീണ്ടും ആശുപത്രി മാലിന്യവും  തള്ളിയത്. മാരക രോഗങ്ങള്‍ക്ക് വരെ കാരണമായേക്കാവുന്ന ഇത്തരം മാലിന്യങ്ങള്‍ തള്ളുന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന ആവശ്യമാണ് നാട്ടുകാരുന്നയിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  16 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  16 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  16 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  16 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  16 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  16 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  16 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  16 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  16 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  16 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  16 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  16 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  16 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  16 days ago