കൊച്ചി മെട്രോ നിര്‍മാണം 2017 ഏപ്രിലില്‍ പൂര്‍ത്തിയാക്കും: വെങ്കയ്യ നായിഡു
കൊച്ചി: കൊച്ചി മെട്രോ നിര്‍മാണം 2017 ഏപ്രിലിനകം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. കേന്ദ്രാവിഷ്‌കൃത നഗരവികസന പദ്ധതികളുടെ സംസ്ഥാനതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട പ്രൊജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് (പി.എം.സി) രൂപീകരണവും കണ്‍സള്‍ട്ടന്റുമാരുടെ നിയമനവും വേഗത്തില്‍ പൂര്‍ത്തീകരിക്കണം. സ്മാര്‍ട്ട് സിറ്റി, അമൃത് പദ്ധതികളില്‍ പൊതു,സ്വകാര്യ പങ്കാളിത്തത്തിനുള്ള സാധ്യതകള്‍ ആരായണം. അമൃത് പദ്ധതികളുടെ വിശദമായ പദ്ധതിരേഖ സംസ്ഥാനം വേഗത്തില്‍ പൂര്‍ത്തീകരിക്കണം. പദ്ധതി നടത്തിപ്പില്‍ കേരളത്തിന് നല്ല റെക്കോര്‍ഡാണുള്ളത്.
കേരളം പ്രകൃതിവിഭവ സമ്പത്തുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണം. മഴവെള്ളസംഭരണം എല്ലാ വീടുകളിലും നിര്‍ബന്ധമാക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിന് രാഷ്ട്രീയ പരിഗണനയ്ക്ക് അതീതമായി എല്ലാ സഹായങ്ങളും വെങ്കയ്യ നായിഡു വാഗ്ദാനം ചെയ്തു.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട ജലവൈദ്യുതി വിതരണത്തിന് പ്രത്യേക വിഭാഗം രൂപീകരിക്കാന്‍ സംസ്ഥാനം ആഗ്രഹിക്കുന്നതായി യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. അടുത്തദിവസം തിരുവനന്തപുരത്ത് ഇതുസംബന്ധിച്ച ഉന്നതതലയോഗം നടത്തുമെന്നും മന്ത്രി പറഞ്ഞു.
തുറസായ സ്ഥലത്തെ വിസര്‍ജനത്തില്‍ നിന്ന് വിമുക്തമായ (ഒ.ഡി.എഫ്) മുനിസിപ്പാലിറ്റി എന്ന നേട്ടം കൈവരിച്ച കട്ടപ്പന മുനിസിപ്പാലിറ്റിക്കുള്ള പുരസ്‌കാരം കേന്ദ്രമന്ത്രി കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."