HOME
DETAILS

മാറാട് ഒന്നാം കലാപം: കൊലക്കേസ് പ്രതികളുടെ ജീവപര്യന്തം തടവ് റദ്ദാക്കി

  
backup
October 18 2016 | 23:10 PM

%e0%b4%ae%e0%b4%be%e0%b4%b1%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82-%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b4%82-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%95



കൊച്ചി: മാറാട് ഒന്നാം കലാപത്തിനിടെ മാറാട് തെക്കേത്തൊടി ഷിംജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴു പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി.
പ്രതികള്‍ക്കെതിരായ കൊലക്കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ച് ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കിയത്. എന്നാല്‍, മതസ്പര്‍ദ്ധ വളര്‍ത്തല്‍, വീടുകയറി ആക്രമണം തുടങ്ങിയ കുറ്റങ്ങളില്‍ ഈ പ്രതികള്‍ക്ക് വിചാരണക്കോടതി വിധിച്ച അഞ്ചു വര്‍ഷത്തെ തടവ് നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
മാറാട് കേസിലെ ആദ്യ നാലു പ്രതികളായ ലത്തീഫ്, പള്ളിത്തൊടി റിസാല്‍ ബാബു, നാലുകുടി പറമ്പില്‍ മനാഫ്, നൗഫല്‍, ഏഴാം പ്രതി സീമാമ്മൂന്റകത്ത് മനാഫ്, ഒന്‍പതാം പ്രതി  ഷാഫി, 20ാം പ്രതി  അനഫി എന്നിവരാണ് ജീവപര്യന്തം തടവിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. ഈ പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ഒഴികെയുള്ള മറ്റു കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിലുണ്ട്. 2002 ജനുവരി മൂന്നിന് രാത്രി ഷിംജിത്തിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago