HOME
DETAILS
MAL
കേരളത്തിലെ റെയില്‍വേ വികസനം പരിതാപകരം: മുഖ്യമന്ത്രി
backup
October 18 2016 | 23:10 PM
തിരുവനന്തപുരം: കേരളത്തിലെ റെയില്‍വേ വികസനം പരിതാപകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
തിരുവനന്തപുരം, പാലക്കാട്, കൊങ്കണ്‍ റെയില്‍വേ ഡിവിഷനുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു പെനിന്‍സുലാര്‍ സോണ്‍ രൂപീകരിക്കണമെന്നുള്ള ആവശ്യം അവഗണിക്കപ്പെടുകയാണ്.
കൂടാതെ തിരുവല്ല, ഏറ്റുമാനൂര്‍ സ്റ്റേഷനുകള്‍ക്കിടയിലെ പാത ഇരട്ടിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നിശ്ചലാവസ്ഥയിലുമാണ്.
പാതയിരട്ടിപ്പിക്കല്‍ പണി പൂര്‍ത്തീകരിക്കാന്‍ സമയപരിധി നിശ്ചയിക്കുന്നതില്‍ അമാന്തം കാട്ടുകയാണ് റെയില്‍വേ മന്ത്രാലയമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."