പാഠപുസ്തകം ലഭിച്ചില്ല; അണ്‍ എയ്ഡഡ് സ്‌കൂള്‍ മേധാവികള്‍ കോടതിയിലേക്ക്
മങ്കട: പണമടച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പാഠപുസ്തകം ലഭിക്കാത്തതിനെ തുടര്‍ന്ന് അണ്‍ എയ്ഡഡ് സ്‌കൂള്‍ മേധാവികള്‍ ഉപഭോക്തൃ കോടതിയിലേക്ക്. രണ്ടു മാസങ്ങള്‍ക്കു മുന്‍പാണ് ഒന്‍പത്, പത്ത് ക്ലാസുകളിലെ രണ്ടാംഘട്ട പാഠപുസ്തകങ്ങള്‍ക്കായി സ്‌കൂള്‍ അധികൃതര്‍ പണമടച്ചത്.
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പാഠപുസ്തകങ്ങള്‍ പൂര്‍ണമായും എത്തിയെങ്കിലും അണ്‍ എയ്ഡഡ് സ്‌കൂളുകളെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നാണ് ആക്ഷേപം. ഒന്നാംഘട്ട പുസ്തകങ്ങളും ഏറെ വൈകിയാണ് അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ വിതരണത്തിന് എത്തിയത്.
രണ്ടാംഘട്ട പാഠപുസ്തകങ്ങളുടെ വിതരണം കഴിഞ്ഞ പതിനഞ്ചോടെ അണ്‍ എയ്ഡഡ് സ്‌കൂളുകളിലടക്കം പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. നവംബര്‍ ഒന്നിനാണ് രണ്ടാംഘട്ട പുസ്തകങ്ങളുടെ പഠനപ്രവര്‍ത്തനം ആരംഭിക്കേത്.
പാഠപുസ്തകമെത്താന്‍ വൈകുന്നത് വിവിധ മേളകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെ കുഴക്കുന്നതാണ് ഉപഭോക്തൃ കോടതിയെ സമീപിക്കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നത്. പാഠപുസ്തകങ്ങളിലെ വിഷയങ്ങളെ ആസ്പദമാക്കിയാണ് വിവിധ മേളകളില്‍ പ്രൊജക്ടുകള്‍ തയാറാക്കേണ്ടത്. ഈ മാസം അവസാനത്തോടെയാണ് സബ്ജില്ലാ മേളകള്‍ ആരംഭിക്കുന്നത്. അതിനു മുന്‍പ് പാഠപുസ്തകം ലഭ്യമാക്കണമെന്നും അല്ലാത്തപക്ഷം ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്നുമാണ് രക്ഷിതാക്കള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."