HOME
DETAILS
MAL
ബാര്‍ ലൈസന്‍സ്: കേസ് 31 ലേക്ക് മാറ്റി
backup
October 18 2016 | 23:10 PM
മൂവാറ്റുപുഴ: ഹൈക്കോടതിയുടെ നിരോധന ഉത്തരവ് നിലനില്‍ക്കെ പഞ്ചനക്ഷത്ര ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന്, എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് എന്നിവരടക്കം എട്ട് പേര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്കിയ പരാതിയില്‍ കേസ് ഒക്ടോബര്‍ 31 ലേക്ക് മാറ്റി. കോടനാട് ഡ്യൂലാന്റ് ഹോട്ടലിന് ബാര്‍ ലൈസന്‍സ് അനുവദിച്ചത് സംബന്ധിച്ച് കോടനാട് പള്ളിക്കല്‍ പി.എ ജോസഫാണ് ഹരജി നല്‍കിയത്. കൂവപ്പടി പഞ്ചായത്ത് നല്കിയ എന്‍.ഒ.സി 2016 ഒക്ടോബര്‍ അഞ്ച് വരെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനിടെ 2016 സെപ്റ്റംബര്‍ 20 ന് ഹോട്ടലിന് ബാര്‍ലൈസന്‍സ് കിട്ടിയത് കോടതി ഉത്തരവ് നിലനില്ക്കെയാണെന്ന് ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."