മൗസിലിലെ 20 ഗ്രാമങ്ങള്‍ സൈന്യം തിരിച്ചുപിടിച്ചു
ബദ്ഗാദ്: ഐ.എസ് നിയന്ത്രണത്തിലുള്ള ഇറാഖിലെ മൗസില്‍ പിടിച്ചെടുക്കാന്‍ സഖ്യസേനാ നീക്കം ശക്തം. നഗരത്തിലെ 20 ഗ്രാമങ്ങള്‍ കൂടി സൈന്യം പിടിച്ചെടുത്തു. 24 മണിക്കൂറിനകം മൗസിലിന്റെ നിയന്ത്രണം ഏറ്റെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇറാഖ് സൈന്യം. ഐ.എസിന്റെ ഇറാഖിലെ ഏറ്റവും സ്വാധീനമുള്ള നഗരമാണ് മൗസില്‍. 2014 മുതലാണ് ഈ നഗരം ഐ.എസ് പിടിച്ചെടുത്തത്.
തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് മൗസില്‍ പിടിച്ചെടുക്കാനുള്ള സേനാനീക്കം ശക്തമായത്. യു.എസ് സൈന്യത്തിന്റെ വ്യോമാക്രമണത്തിനു പിന്നാലെ കുര്‍ദ് സൈന്യവും ഇറാഖ് സേനയുമാണ് ഐ.എസ് കേന്ദ്രങ്ങള്‍ക്കെതിരേ ആക്രമണം നടത്തുന്നത്. സൈന്യത്തിനെതിരേ തങ്ങള്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്തുന്നതായി ഐ.എസ് വാര്‍ത്താ ഏജന്‍സിയും അറിയിച്ചിരുന്നു.
മൗസില്‍ നഗരത്തിന്റെ 30 കി.മി അടുത്തുവരെ സൈന്യം പ്രവേശിച്ചിട്ടുണ്ട്. കിഴക്കന്‍ മൗസിലിലാണ് ഇപ്പോള്‍ സൈന്യമുള്ളത്. 15 ലക്ഷം പേരാണ് മൗസില്‍ നഗരത്തിലുള്ളത്. ഐ.എസിനു കീഴിലുള്ള ഏറ്റവും വലിയ നഗരവും മൗസിലാണ്. മൗസിലിനും ഇര്‍ബിലിനും ഇടയിലുള്ള പ്രദേശങ്ങളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.
േോേേിാുപോ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."