ഹിലരിയുടെ ജനപിന്തുണ വര്‍ധിക്കുന്നതായി സര്‍വേ
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ ഡൊണാള്‍ഡ് ട്രംപിനെതിരേ ഹിലരിക്ക് വന്‍ മുന്നേറ്റമെന്ന് സര്‍വേകള്‍. ഹിലരിയെ തോല്പിക്കാനാകാത്ത വിധം ട്രംപ് ലീഡ് നേടിയതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകളെ അധിക്ഷേപിച്ചതിനു പിന്നാലെ ട്രംപിനെതിരേ ലൈംഗിക ആരോപണവുമായി കൂടുതല്‍ പേര് രംഗത്തുവരികയും ചെയ്തതോടെയാണ് ട്രംപിന്റെ ജനപിന്തുണയില്‍ ഇടിവുണ്ടായത്. പാര്‍ട്ടി നേതാക്കളും കൈവിട്ടതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ക്യാമ്പ് വിഷമവൃത്തത്തിലാണ്.
കഴിഞ്ഞ രണ്ടു പ്രസിഡന്റ് സ്ഥാനാര്‍ഥി സംവാദങ്ങളിലും ട്രംപിനെതിരേ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഹിലരി നേട്ടമുണ്ടാക്കിയതും സര്‍വേകളെ ബാധിച്ചു. ആകെ സര്‍വേകളുടെ ഫലത്തിന്റെ ശരാശരി കണക്കാക്കുമ്പോള്‍ ഹിലരിക്ക് 49.4 ശതമാനം ലീഡുള്ളപ്പോള്‍ ട്രംപിന്റെ ലീഡ് 41.8 ശതമാനമാണ്. ഒന്‍പതു പോയിന്റിന്റെ ലീഡ് വിജയസാധ്യതയാണ് കാണിക്കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.
എന്നാല്‍ പ്രമുഖ മാധ്യമങ്ങളുടെ സര്‍വേകളില്‍ ഹിലരിക്ക് 51 ശതമാനത്തിന്റെ പിന്തുണയുണ്ട്. ട്രംപിനെതിരേ 11 പോയിന്റിനാണ് ഹിലരി ലീഡ് ചെയ്യുന്നത്. ഹിലരിയെ കൂടുതലും സ്ത്രീവോട്ടര്‍മാരാണ് പിന്തുണയ്ക്കുന്നതെന്നതും ശ്രദ്ധേയമാണ്. ട്രംപിനെ പിന്തുണയ്ക്കുന്ന 40 ശതമാനം പേരില്‍ 19 ശതമാനം പേരാണ് സ്ത്രീകളുള്ളത്. വെള്ളക്കാരുടെ പിന്തുണയില്‍ ട്രംപിനാണ് നേട്ടം. അടുത്തമാസം എട്ടിനാണ് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."