പരീക്കറിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് മായാവതി
ലക്നോ: സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ ക്രെഡിറ്റ് ആര്.എസ്.എസിനു നല്കിയ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിനെ വിമര്‍ശിച്ച് ബി.എസ്.പി നേതാവ് മായാവതി. ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് സഹായിച്ചത് ആര്.എസ്.എസിന്റെ പാഠഭാഗങ്ങളാണെന്ന് മനോഹര്‍ പരീക്കര്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇത് ദൗര്‍ഭാഗ്യകരമാണെന്ന് അവര്‍ പറഞ്ഞു. ധീരന്മാരായ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ അവകാശം രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്നത് വളരെ മോശമാണെന്ന് മായാവതി പ്രസ്താവനയില്‍ പറഞ്ഞു.
അഹമ്മദാബാദിലെ നിര്‍മ യൂനിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെയാണ് പരീക്കര്‍ പരാമര്‍ശം നടത്തിയത്.
ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടത്തുന്നതിന് ആയോധനപരമായ ഒരു പാരമ്പര്യം വേണമെന്നും ഇന്ത്യന്‍ സൈന്യത്തെ അറിയുന്ന ആരും മിന്നലാക്രമണത്തിന്റെ തെളിവുചോദിക്കില്ലെന്നും പരീക്കര്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."