പന്നി ഇറച്ചി വാങ്ങി പണം നല്‍കിയില്ല; രണ്ടംഗ സംഘം ഫാം ഉടമയെ ആക്രമിച്ചു- ഒരാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: വിഴിഞ്ഞം പയറ്റുവിളയില്‍ പന്നി ഫാം ഉടമയെ രണ്ടുപേര്‍ ചേര്‍ന്ന് ആക്രമിച്ചു. ഫാം ഉടമ ജ്ഞാനശീലന് ആക്രമണത്തില്‍ പരുക്കേറ്റു. പന്നി ഇറച്ചി വാങ്ങി പണം നല്‍കാതെ കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അതിക്രമം. ദേഹമാസകലം പരുക്കേറ്റ ജ്ഞാനശീലന്‍ വിഴിഞ്ഞത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഒരാളെ വിഴിഞ്ഞം പൊലിസ് അറസ്റ്റ് ചെയ്തു. വെളളിയാഴ്ച രാത്രിയായിരുന്നു സംഭവം.
പന്നി ഇറച്ചി ആവശ്യപ്പെട്ടെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. പന്നികളെ കയറ്റി ഭാരം അളക്കുന്നതിനിടെ ഇവര്‍ വാഹനവുമായി കടന്നു കളയാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ജ്ഞാനശീലനെ വാഹനത്തില്‍ നിന്ന് തള്ളിയിടാനും പോസ്റ്റില്‍ അടിച്ചു വീഴ്ത്താനും ശ്രമം നടത്തി. അരക്കിലോമീറ്ററോളം ആണ് ജ്ഞാനശീലനെ റോഡിലൂടെ വലിച്ചിഴച്ചത്. ഇതിനിടെ ഇയാളുടെ സ്വര്‍ണമാലയും മൊബൈല്‍ഫോണും ഇവര്‍ കവര്‍ന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."