HOME
DETAILS
MAL
കാവേരി: ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് സുപ്രിംകോടതി ഇന്ന് പരിഗണിക്കും
backup
October 19 2016 | 04:10 AM
ന്യൂഡല്‍ഹി: കാവേരി നദീജലതര്‍ക്കം സംബന്ധിച്ച് ഉന്നതാധികാരസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. തമിഴ്‌നാട്ടിലെ മേട്ടൂര്‍ അണക്കെട്ടില്‍ കര്‍ണാടകത്തിലെ അണക്കെട്ടിലുള്ളതിനേക്കാള്‍ വെള്ളമുണ്ടെന്നാണ് ഉന്നതാധികാരസമിതി സുപ്രിംകോടതിയെ അറിയിച്ചത്. മാത്രമമല്ല കാവേരി നദീജലത്തെ ആശ്രയിച്ച് മുന്നോട്ട് പോകുന്ന കര്‍ണാടകത്തിലെ 48 വില്ലേജുകളില്‍ 42 ഇടത്തും കനത്ത വരള്‍ച്ചയാണ്.
സുപ്രിംകോടതി നിര്‍ദ്ദേശമനുസരിച്ച് ഇന്നലെ വൈകുന്നേരം വരെ കാവേരിയില്‍ നിന്ന് തമിഴ്‌നാടിന് 2000 ഘനഅടി വെള്ളം വീതം കര്‍ണാടകം വിട്ടുനല്‍കിയിരുന്നു. തമിഴ്‌നാടിന് തുടര്‍ന്നും വെള്ളം നല്‍കണമോ എന്ന കാര്യം ഇന്നത്തെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം സുപ്രിംകോടതി തീരുമാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."