മകളുടെ വിവാഹത്തിന് എല്‍.സി.ഡി ക്ഷണക്കത്തുമായി മുന്‍മന്ത്രി
ബംഗളുരു: മകളുടെ വിവാഹത്തിന് എല്‍.സി.ഡി ക്ഷണക്കത്തുമായി ബി.ജെ.പി മുന്‍മന്ത്രി. കര്‍ണാടകയിലെ മുന്‍മന്ത്രിയായ ഗാലി ജനാര്‍ദ്ധനന്‍ റെഡ്ഡിയാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് വിവാഹക്ഷണക്കത്ത് പുറത്തിറക്കിയത്.
നവംബറിലാണ് റെഡ്ഡിയുടെ മകളുടെ വിവാഹം. ചെറിയ പെട്ടിയാണ് ക്ഷണക്കത്തായി നല്‍കുന്നത്. ഇത് തുറക്കുമ്പാള്‍ ഒരു ചെറിയ എല്‍.സി.ഡി സ്‌ക്രീനും അതിനൊപ്പം സംഗീതത്തിെന്റ അകമ്പടിയോടുകുടി വധൂവരന്മാരുടെ പേരും തെളിഞ്ഞുവരും. ശേഷം റെഡ്ഡി കുടുംബസമേതം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് വിവാഹം ക്ഷണിക്കും.
ബോളിവുഡിനെപ്പോലും നാണിപ്പിക്കുന്ന തരത്തില്‍ വിവാഹക്ഷണക്കത്തിറക്കിയ റെഡ്ഡി അനധികൃത ഖനനത്തിെന്റ പേരില്‍ മൂന്നുവര്‍ഷം ജയിലിലും കിടന്നിട്ടുള്ളയാളാണ്. സി.ബി.ഐ അറസ്റ്റിനെ തുടര്‍ന്നാണ് ഇയാള്‍ മന്ത്രിസ്ഥാനം രാജിവെച്ചത്.
വിവാഹത്തിന് രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം അതിഥികളായെത്തുമെന്നാണ് സൂചന.
വീഡിയോ ഇതാ:-
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."