HOME
DETAILS
MAL
പക്ഷികളിലെ വൈറസ് ബാധ: നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്ക് അടച്ചു
backup
October 19 2016 | 09:10 AM
ന്യൂഡല്‍ഹി: പക്ഷികള്‍ വൈറസ് ബാധിച്ച ചത്തതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്ക് താല്കാലികമായി അടച്ചു. കഴിഞ്ഞ ആഴ്ച്ചയാണ് ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസ് ബാധിച്ച് പക്ഷികള്‍ കൂട്ടമായി ചാവുന്നത് ശ്രദ്ധയില്‍ പെട്ടത്. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ പാര്‍ക്ക് തുറക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ചത്ത പക്ഷികളുടെ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. സന്ദര്‍ശകരുടെ സുരക്ഷ കണക്കിലെടുത്താണ് പാര്‍ക്ക് അടച്ചുപൂട്ടിയതെന്നും വൈറസ് ബാധ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."