കായിക മന്ത്രാലയ സമിതിയുടെ റിപ്പോര്‍ട്ട് തെളിയിച്ചാല്‍ സ്പോര്‍ട്സ് രംഗം വിടുമെന്ന് ഒളിംപ്യന്‍ ഒ.പി ജയ്ഷ
തൊടുപുഴ: കായിക മന്ത്രാലയ സമിതിയുടെ റിപ്പോര്‍ട്ട് തെളിയിച്ചാല്‍ സ്പോര്‍ട്സ് രംഗം വിടുമെന്ന് ഒളിംപ്യന്‍ ഒ.പി ജയ്ഷ. ഇപ്പോള്‍ ലക്ഷ്യം 2020 ല്‍ ജപ്പാനില്‍ നടക്കാന്‍ പോകുന്ന ഒളിംപിക്സില്‍ മെഡലാണെന്നും തൊടുപുഴ ആയുര്‍വേദാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒ.പി ജെയ്ഷ പറഞ്ഞു.
കഴിഞ്ഞ റിയോ ഒളിംപിക്സില്‍ മാരത്തണ്‍ മത്സരം പൂര്‍ത്തിയാക്കിശേഷം ബോധരഹിതയായ ജയ്ഷ മൂന്ന് മണിക്കൂറിനുശേഷമാണ് സാധാരണ നിലയിലെത്തിയത്. തുടര്‍ന്ന് ശാരീരികമായി തളര്‍ന്ന ജയ്ഷയ്ക്ക് എച്ച്വണ്,എന്‍വണ്‍ പനി ബാധിച്ചിരുന്നു.സ്ഥിതി മോശമായതിനെ തുടര്‍ന്ന് ആരോഗ്യ സ്ഥിതി വീണ്ടെടുക്കാനാണ് തൊടുപുഴയില്‍ ചികിത്സക്കെത്തിയത്.
കഴിഞ്ഞ ദിവസം ജയ്ഷ ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമെന്ന് കായിക മന്ത്രിയ്ക്ക് സമിതി നല്കിയ റിപോര്ട്ടിനെതിരെയാണ് ജയ്ഷ രംഗത്തെത്തിയത്. സമിതി തന്നില്‍ നിന്നും വിവരം ശേഖരിച്ചത് മൊബൈല്‍ ഫോണിലുടെയും, ഇ മെയിലലൂടെയുമാണ്. മെയിലില്‍ അഞ്ച് ചോദ്യങ്ങള്‍ ചോദിച്ചു. ഇതിനു മറുപടിയും നല്കി. ആശുപത്രിയില്‍ കിടന്ന തന്റെ അടുക്കല്‍ എത്താന്‍ സമിതി തയ്യാറായിട്ടില്ലെന്ന് ജയ്ഷ പറഞ്ഞു. വിവാദത്തെക്കുറിച്ച് അന്വേഷിക്കാന്‍ കായിക മന്ത്രാലായം രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. സമിതിയാണ് കായികമന്ത്രി വിജയ് ഗോയലിനു റിപോര്‍ട്ട് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."