HOME
DETAILS
MAL
'ഇല്ലിമുളംകൂട്ടം' സാഹിത്യസംഗമം
backup
October 19 2016 | 18:10 PM
വെള്ളിയാമറ്റം : പൂമാല ഗവണ്മെന്റ് ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 'ഇല്ലിമുളംകൂട്ടം' അമ്മവായന-സാഹിത്യസംഗമം 27ന് നടക്കും. പാഠപുസ്തകങ്ങള്‍ക്കപ്പുറം കുട്ടികളില്‍ വായനാശീലം വളര്‍ത്താനും അമ്മമാരുടെ സാംസ്കാരികകൂട്ടായ്മയും ലക്ഷ്യമിട്ട് സ്കൂളില്‍ ആരംഭിച്ച അമ്മവായനയുടെ രണ്ടാമത്തെ പരിപാടിയാണ് 'ഇല്ലിമുളംകൂട്ടം'.
കഥ, കവിത, പുസ്തകാസ്വാദനം, അവതരണം, സാഹിത്യസംവാദം, ഷോര്‍ട്ട്ഫിലിം അവാര്‍ഡുകള്‍ നേടിയ മഞ്ഞാന, നിലം, പരിണാമം എന്നീ സിനിമകളുടെ പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. തൊടുപുഴ സാഹിത്യവേദി, പൂമാല സ്കൂള്‍ മാതൃസംഗമം, വിദ്യാരംഗം കലാസാഹിത്യവേദി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."