ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം കരട് പട്ടിക പരാതികള്‍ സപ്ലൈ ഓഫിസുകളില്‍ നല്‍കാം
തൊടുപുഴ: ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി റേഷന്‍ കാര്‍ഡുടമകളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനതല റാങ്കിങ് നടത്തി കരട് പട്ടിക സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പട്ടിക 20ന് ഔദ്യോഗികമായി പ്രസിദ്ധീകരിക്കും.
പകര്‍പ്പുകള്‍ എല്ലാ താലൂക്ക് സപ്ലൈ ഓഫിസുകള്‍, മുന്‍സിപ്പല്‍ ഓഫിസുകള്‍, ഗ്രാമപഞ്ചായത്ത് ഓഫിസുകള്‍, വില്ലേജ് ഓഫിസുകള്‍ എന്നിവിടങ്ങള്‍ വഴി 20 മുതല്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
കരട് മുന്‍ഗണന പട്ടിക സംബന്ധിച്ച് പരാതികളും അവകാശ വാദങ്ങളും പൊതുജനങ്ങള്‍ക്ക് 21 മുതല്‍ 31 വരെ താലൂക്ക് സപ്ലൈ ഓഫിസുകളില്‍ നേരിട്ടും തപാല്‍ മുഖാന്തിരവും സമര്‍പ്പിക്കാം.
പഞ്ചായത്ത് തലത്തില്‍ പഞ്ചായത്ത് സെക്രട്ടറി ചെയര്‍മാനും റേഷനിങ് ഇന്‍സ്‌പെക്ടര്‍ കണ്‍വീനറും വില്ലേജ് ഓഫിസര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എന്നിവര്‍ അംഗങ്ങളായും, മുന്‍സിപ്പാലിറ്റിയില്‍ മുന്‍സിപ്പാലിറ്റിയിലെ ജൂനിയര്‍ സൂപ്രണ്ട് റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ ചെയര്‍മാനും, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ കണ്‍വീനറും ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എന്നിവര്‍ അംഗങ്ങളായും ഉള്ള വെരിഫിക്കേഷന്‍ കമ്മിറ്റി പരാതികള്‍ പരിശോധിച്ച് തീര്‍പ്പാക്കും.
കമ്മിറ്റിയുടെ തീരുമാനം സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ക്ക് ഏഴ് ദിവസത്തിനകം ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ സപ്ലൈ ഓഫിസര്‍ കണ്‍വീനറും, ജില്ലാ സോഷ്യല്‍ വെല്‍ഫെയര്‍ ഓഫിസര്‍, എ.ഡി.സി ജനറല്‍, പഞ്ചായത്ത് ഡെപ്യൂട്ടി കലക്ടര്‍ എന്നിവര്‍ അംഗങ്ങളായുമുള്ള അപ്പീല്‍ കമ്മിറ്റിക്ക് പരാതി നല്‍കാം.
പരാതികള്‍ പരിഹരിച്ച് ഡാറ്റാ ബേസില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ അടുത്ത ജനുവരി ഒന്നിന് അന്തിമ മുന്‍ഗണന മുന്‍ഗണനാ ഇതര പട്ടിക പ്രസിദ്ധീകരിക്കുന്നതും ഫെബ്രുവരി ഒന്നു മുതല്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."