HOME
DETAILS
MAL
കുമരകത്തുകാരുടെ ഉന്നമനത്തിനായി വെല്‍ഫെയര്‍ സൊസൈറ്റി
backup
October 19 2016 | 18:10 PM
കോട്ടയം: കുമരകത്തുകാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ദി പബ്ലിക് കള്‍ച്ചറല്‍ ആന്റ് വെല്‍ഫയര്‍ സൊസൈറ്റിയുടെ ഉദ്ഘാടനം 29നു കുമരകം ചന്തക്കവലയ്ക്കു സമീപം നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വൈകിട്ട് അഞ്ചിനു നടക്കുന്ന യോഗത്തില്‍ സൊസൈറ്റി പ്രസിഡന്റ് കെ.കെ സരളപ്പന്‍ അധ്യക്ഷത വഹിക്കും. ജോസ് കെ. മാണി എം.പി, സുരേഷ് കുറുപ്പ് എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോന്‍ തുടങ്ങിയവര്‍ സംസാരിക്കും.
ജനറല്‍ കണ്‍വീനര്‍ പി.ബി ചെല്ലപ്പന്, പ്രസിഡന്റ് കെ.കെ സരളപ്പന്‍, രക്ഷാധികാരി എം.എന്‍ ഗോപാലന് തന്ത്രി, ഖജാന്‍ജി ഷാജി ഫിലിപ്പ് കോണത്താറ്റ്, അഡ്വൈസറി ബോര്‍ഡ് അംഗം സി.സി അജിമോന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."