ആരോഗ്യവകുപ്പിനു കീഴില്‍ മനശാസ്ത്ര പ്രഥമ ശുശ്രൂഷാ കേന്ദ്രങ്ങള്‍ സ്ഥാപിക്കണം
അതിരമ്പുഴ: വര്‍ധിച്ചു വരുന്ന മാനസിക സംഘര്‍ഷങ്ങളും വെല്ലുവിളികളും നേരിടുന്നതിനു സമൂഹത്തെ പ്രാപ്തമാക്കാന്‍ ആരോഗ്യവകുപ്പിനു കീഴില്‍ മനശാസ്ത്ര പ്രഥമ ശുശ്രൂഷാ കേന്ദ്രങ്ങള്‍ തുടങ്ങണമെന്നു മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസില്‍ നടന്ന സെമിനാര്‍ ആവശ്യപ്പെട്ടു.
ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് നടത്തിയ സെമിനാറില്‍ ലഹരി മരുന്നുകളുടെ ദുരുപയോഗം, മാനസിക രോഗങ്ങള്‍, പെട്ടെന്നുള്ള അത്യാപത്തുകള്‍ എന്നിവയില്‍ പെടുന്നവര്‍ക്കു സമൂഹം കൊടുക്കേണ്ട സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡിനെക്കുറിച്ച് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. ആനിയമ്മ മാത്യു, സൈക്യാട്രിസ്റ്റ് ഡോ. ഗംഗ ജി. കൈമള്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
സ്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. പി.എസ് സുകുമാരന്റെ അധ്യക്ഷനായിരുന്നു. യോഗത്തില്‍ ഡോ. പി.ടി ബാബുരാജ്, ഡോ. മുഹമ്മദ് മുസ്തഫ, ഡോ. എന്‍ രാജീവ്കുമാര്‍, ബിന്‍സി എന്നിവര്‍ സംസാരിച്ചു.
സെമിനാറിനോടനുബന്ധിച്ച് നടന്ന പ്രശ്നോത്തരിയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം വിദ്യാര്‍ഥിനി അനു ഒന്നാം സ്ഥാനം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."