HOME
DETAILS

റേഷന്‍ കാര്‍ഡ് പുതുക്കല്‍: കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

  
backup
October 19 2016 | 18:10 PM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2-4


കോട്ടയം:  ജില്ലയില്‍ റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് തയ്യാറാക്കിട്ടുള്ള കരട് മുന്‍ഗണനാ പട്ടിക ഇന്നു രാവിലെ 10ന് എല്ലാ ഗ്രാമ പഞ്ചായത്തുകളിലും റേഷന്‍ കടകളിലും പ്രസിദ്ധീകരിക്കും.
പട്ടിക സംബന്ധിച്ച് കാര്‍ഡുടമകള്‍ക്കുള്ള പരാതികള്‍ പരിഹരിക്കുന്നതിനും ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ കലക്ടര്‍ സി.എ ലതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി.  വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നാല് വിഭാഗത്തിലാണു കാര്‍ഡുടമകളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പട്ടികയില്‍ ചേര്‍ക്കാന്‍ വിട്ടുപോയിട്ടുള്ള അര്‍ഹത  ചേര്‍ക്കുന്നതിന് അപേക്ഷകര്‍ക്ക് അവസരം നല്‍കുന്നതാണ്. തങ്ങളേക്കാള്‍  അര്‍ഹത കുറഞ്ഞവരെ ആനുകൂല്യം ലഭിക്കുന്നവരുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പരാതിപ്പെടാവുന്നതാണ്. ലിസ്റ്റിന്മേലുള്ള പരാതികള്‍ പരിഹരിക്കുന്നതിനു വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.
പരാതികള്‍ ചൂണ്ടിക്കാണിച്ചുള്ള അപേക്ഷ ഈ മാസം 31 നകം അതത് താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്കാണു നല്‍കേണ്ടത്. ഗ്രാമപഞ്ചായത്ത് മുനിസിപ്പാല്‍ സെക്രട്ടറി  ചെയര്‍മാനും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ കണ്‍വീനറും വില്ലേജ് ഓഫീസര്‍, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാര്‍,  പട്ടിക വര്‍ഗമേഖലയില്‍  പട്ടിക വര്‍ഗ്ഗ വികസന ഉദ്യോഗസ്ഥര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള പഞ്ചായത്തുതല പരിശോധനാ കമ്മിറ്റി പരാതികളിന്മേല്‍ അന്വേഷണം നടത്തി നവംബര്‍ 15നകം തീരുമാനമെടുക്കും.
ഈ തീരുമാനം  സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ ഏഴ് ദിവസത്തിനകം ജില്ലാതലത്തില്‍ കലക്ടര്‍ ചെയര്‍മാനായുള്ള അപ്പീല്‍ കമ്മിറ്റിക്ക് നല്‍കണം. ഡിസംബര്‍ രണ്ടിനകം അപ്പീല്‍ കമ്മിറ്റി തീരുമാനമെടുത്ത് 15ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അടുത്ത ജനുവരി ഒന്നിന് ഔദ്യോഗിക    പട്ടിക പ്രസിദ്ധീകരിക്കുമെന്നും ജനുവരി അവസാനത്തോടെ റേഷന്‍കാര്‍ഡ് തയ്യാറാക്കി വിതരണത്തിന് സജ്ജമാക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.സി (ജനറല്‍) പി.എസ്. ഷിനോ, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍,  മുനിസിപ്പാലിറ്റി-ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago