HOME
DETAILS

സപ്ലൈകോ എം.ഡിയെ മാറ്റി; മുഹമ്മദ് ഹനീഷ് പുതിയ എം.ഡി

  
backup
October 19 2016 | 19:10 PM

%e0%b4%b8%e0%b4%aa%e0%b5%8d%e0%b4%b2%e0%b5%88%e0%b4%95%e0%b5%8b-%e0%b4%8e%e0%b4%82-%e0%b4%a1%e0%b4%bf%e0%b4%af%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%ae%e0%b5%81

തിരുവനന്തപുരം: സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു ഡോ. ആശ തോമസിനെ മാറ്റി. എ.പി.എം. മുഹമ്മദ് ഹനീഷിനെ സപ്ലൈകോ എം.ഡിയാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഓണക്കാലത്തു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ അരിവിതരണത്തില്‍ അലംഭാവം കാട്ടിയെന്ന പരാതിയിലാണു നടപടി. ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ കര്‍ശന നിലപാടിനെ തുടര്‍ന്നാണു മന്ത്രിസഭയുടെ നടപടി. റോഡ്‌സ് ആന്റ് ബ്രിഡ്ജ്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഒഫ് കേരള ലിമിറ്റഡിന്റെ മാനേജിങ്് ഡയറക്ടറായാണു ഡോ. ആശ തോമസിന്റെ പുതിയ നിയമനം. ബി. ശ്രീനിവാസിനു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പൂര്‍ണ അധിക ചുമതല നല്‍കി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടറായി ഡോ. കെ. ഇളങ്കോവനെയും നിയമിച്ചു. അഡ്വ. എം.കെ. സക്കീറിനെ പിഎ.എസിയുടെ പുതിയ ചെയര്‍മാനായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡോ. കെ എസ് രാധാകൃഷ്ണന്‍ ചെയര്‍മാന്‍ സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. ആശാ തോമസിന്റെ നിരുത്തവാദിത്വവും പിടിവാശിയും മൂലം അരിവിതരണം മുടങ്ങുകയും അതുവഴി സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍ക്കുകയും ചെയ്തുവെന്ന പരാതി ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ നേരത്തേ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ഓണത്തിനുള്ള അരി വിതരണം മുടങ്ങിയതു സംബന്ധിച്ചു ഭക്ഷ്യ-വിദ്യാഭ്യാസ വകുപ്പുകളില്‍ നിന്ന് മന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. ഈ രണ്ടുവകുപ്പുകളും സപ്ലൈകോ മാനേജിങ് ഡയറക്ടറുടെ പിടിവാശി ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago