ഇഗ് നൊബേല്‍
നൊബേല്‍ സമ്മാനം എല്ലാവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ ശാസ്ത്രവും ബുദ്ധിയും തലയ്ക്കുപിടിച്ച ചിലരുടെ മണ്ടന്‍കണ്ടുപിടിത്തങ്ങള്‍ക്കു നല്‍കുന്ന ഇഗ് നൊബേല്‍ സമ്മാനത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ശാസ്ത്രലോകത്തെ ഒന്നാംസ്ഥാനത്തുള്ള പരമമണ്ടന്‍മാരെ കണ്ടെത്തി അവര്‍ക്കു നല്‍കുന്ന സമ്മാനമാണ് ഇഗ് നൊബേല്‍. എന്നാല്‍ ഇഗ് നൊബേല്‍ സമ്മാനം ഏറ്റുവാങ്ങിയ ലോകോത്തര ശാസ്ത്രജ്ഞന്‍ പിന്നീട് യഥാര്‍ഥ നൊബേല്‍ സമ്മാനം വാങ്ങി ശാസ്ത്ര ലോകത്തെ ഞെട്ടിച്ച സംഭവവും ഉണ്ട്.
ചിരിക്കാന്‍ പറ്റുന്ന കണ്ടുപിടുത്തങ്ങള്‍ക്കു കൊടുക്കുന്ന ഇഗ് നൊബേല്‍ സമ്മാനത്തിന്റെ സില്‍വര്‍ ജൂബിലി ചടങ്ങുകള്‍ 2015 സെപ്റ്റംബര്‍ 17ന് ഹാര്‍ഡ് വാഡ് സാന്റേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നടന്നിരുന്നു.
നൊബേല്‍ സമ്മാനത്തിന്റെ ഒരു പാരഡിയായിട്ടാണു ഇഗ് നോബേല്‍ സമ്മാനം കൊടുക്കുന്നത്.
'എന്തുകൊണ്ട്് വാഴപ്പഴം വഴുതിപ്പോവുന്നു' എന്ന പഠനത്തിനാണ് മുന്‍വര്‍ഷം ഇഗ് നൊബേല്‍ നല്‍കിയത്. ജനങ്ങളെ ആദ്യം ചിരിപ്പിക്കുകയും പിന്നീട് ചിന്തിപ്പിക്കുകയും ചെയ്യുന്ന 'അസാധാരണവും ഭാവനാത്മകവും 'ആയ പത്ത് ഗവേഷണങ്ങളാണ് ഓരോ വര്‍ഷവും ഈ പുരസ്‌ക്കാരം നല്‍കുന്നത്. അപകീര്‍ത്തി എന്ന അര്‍ത്ഥം കല്‍പ്പിക്കാവുന്ന ശഴിീയഹല എന്ന ഇംഗ്ലീഷ് പദമാണ് ഈ പുരസ്‌കാര നാമകരണത്തിനു പിന്നില്‍.
അസംബന്ധം എന്ന് വിശേഷിക്കപ്പെട്ടേക്കാവുന്നവയാണ് ഗവേഷണ പ്രമേയങ്ങളില്‍ ഏറെയും. സമ്മാനം ഹാസ്യാത്മകമാണെങ്കിലും നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ഗവേഷണങ്ങള്‍ എല്ലാം തന്നെ യാഥാര്‍ഥ പ്രബന്ധങ്ങള്‍ ആയിരിക്കേണ്ടതുണ്ട്.
പുരസ്‌ക്കാര ദാതാക്കള്‍
ഇംപ്രോബബിള്‍ റിസര്‍ച്ച് (impr-o-b-b-l-e re-se-ar-c-h-) എന്ന സംഘടനയാണ് ഈ പുരസ്‌ക്കാരത്തിന്റെ ഉപജ്ഞാതാക്കള്‍. അസംഭവ്യമെന്നു കരുതപ്പെടാവുന്ന ഗവേഷണങ്ങളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കലും ചിലപ്പോള്‍ അത്തരത്തിലുള്ള പരീക്ഷണങ്ങള്‍ സ്വയം നടത്തിനോക്കലുമാണ് ഇംപ്രോബബിള്‍ റിസര്‍ച്ച് പ്രവര്‍ത്തകര്‍ ചെയ്യുന്നത്.
'ആവര്‍ത്തിക്കപ്പെടരുതാത്ത കണ്ടുപിടിത്തങ്ങള്‍'ക്ക് പുരസ്‌ക്കാരം നല്‍കികൊണ്ടാണ് 1991ല്‍ ഇഗ് നോബിള്‍ സമ്മാനത്തിന്റെ തുടക്കം.
പരമ്പരാഗത നൊബേല്‍ സമ്മാനമേഖലകളായ ഫിസിക്‌സ്, കെമിസ്ട്രി, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, സാഹിത്യം, സമാധാനം എന്നിവയ്ക്ക് പുറമേ, ഗണിതശാസ്ത്രം, മൃഗവൈദ്യം, പൊതുജനാരോഗ്യം, മാനേജ്‌മെന്റ്, എന്‍ജിനീയറിംഗ്, ഗതാഗതം, തുടങ്ങിയ നിരവധി പുരസ്‌ക്കാര ഇനങ്ങള്‍ ഇഗ് നോബലിനുണ്ട്.
ആശയത്തിനു പിന്നില്‍
1990 ല്‍ ഒരു ശാസ്ത്ര മാഗസിന്റെ എഡിറ്ററായ മാര്‍ക്ക് എബ്രഹാം ആണു ഇഗ് നൊബേല്‍ എന്ന ആശയം മുന്നോട്ടുവച്ചത്. 1991 സെപ്റ്റംബറില്‍ ആദ്യത്തെ ഇഗ് നൊബേല്‍ സമ്മാനദാന ചടങ്ങ് നടന്നു.
സമ്മാനദാനം
നൊബേല്‍ സമ്മാനം പ്രഖ്യാപിക്കുന്ന ഒക്ടോബറില്‍ തന്നെയാണ് ഈ ഹാസ്യാനുകരണ ചടങ്ങും നടത്തുന്നത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ സാന്‍ഡേഴ്‌സ് തിയറ്ററില്‍ വര്‍ണശബളമായ ഹാസ്യാന്തരീക്ഷത്തിലാണ് സമ്മാനദാനം. പുരസ്‌ക്കാരം ജേതാക്കള്‍ക്കു സമ്മാനിക്കുന്നത് യഥാര്‍ഥ നൊബേല്‍ പുരസ്‌ക്കാര ജേതാക്കളാണ്.
ചില ചരിത്ര കണ്ടുപിടിത്തങ്ങള്‍
ആടുകള്‍ക്കൊപ്പം
ജീവിച്ചതിന്
വിഖ്യാത നൊബേല്‍ പുരസ്‌കാരത്തിന്റെ ഹാസ്യാനുകരണമായ 'ഇഗ് നൊബേല്‍' ഈ വര്‍ഷം(2016) തേടിയത്തെിയത് 'ആടുകളെപ്പോലെ ജീവിതം' നയിച്ച ബ്രിട്ടീഷ് പൗരനാണ്. തോമസ് തൈ്വറ്റ്‌സ് എന്നയാള്‍ ജീവിച്ചത് ആടുകളുടെ ഇടയിലെ മനുഷ്യനായല്ല, ആടായിത്തന്നെയായിരുന്നു. ആടിന്റെ കൃത്രിമമായി രൂപകല്‍പന ചെയ്ത കൈകാലുകള്‍ സ്വന്തം ശരീരത്തില്‍ ഘടിപ്പിച്ച് ആല്‍പ്‌സ് താഴ്‌വാരത്തിലെ ഫാമില്‍ തൈ്വറ്റ്‌സ് എന്ന 'നാല്‍ക്കാലി' മൂന്നു ദിവസം മേഞ്ഞു നടന്നു.
തന്റെ ഗവേഷണം 'ഗോട്ട്മാന്‍: ഹൗ ഐ ടുക് എ ഹോളിഡെ ഫ്രം ബീയിങ് ഹ്യൂമന്‍' എന്ന പേരില്‍ പുസ്തകമായി ഇറക്കുകയും ചെയ്തു. വിചിത്രമായ ഈ അന്വേഷണമാണ് തൈ്വറ്റ്‌സ്‌നെ ഹാസ്യ നൊബേലിന് അര്‍ഹനാക്കിയത്.
'ഹാ' എന്ന വാക്കിന്
ശാസ്ത്രത്തില്‍ മാത്രമല്ല സാഹിത്യത്തിനും ഭാഷയ്ക്കും ഇഗ് നോബേല്‍ കൊടുക്കാറുണ്ട്. 'ഹാ' എന്ന വാക്കു ലോകത്തിലെ എല്ലാ ഭാഷയിലും ഉണ്ടെന്നു കണ്ടുപിടിച്ചതിനാണു മറ്റൊരു വര്‍ഷത്തെ സാഹിത്യത്തിനുള്ള ഇഗ് നൊബേല്‍ കിട്ടിയത്.
1998ലെ സമാധാനത്തിനുള്ള ഇഗ് നൊബേല്‍ സമ്മാനം അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്‌പേയിയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷരീഫും പങ്കുവച്ചു. ഇരു രാജ്യങ്ങളും 'തീര്‍ത്തും സമാധാനപരമായി രണ്ട് അണുബോംബ് സ്‌ഫോടനം' നടത്തിയതിനെ മാനിച്ചായിരുന്നു പുരസ്‌ക്കാരം.
2001 ല്‍ ബാംഗ്ലൂര്‍ നിംഹാന്‍സിലെ ഗവേഷകരായ ചിത്തരഞ്ജന്‍ അന്ദ്രാദെ, ബി.എസ് ശ്രീഹരി എന്നിവര്‍ പൊതുജനാരോഗ്യ പുരസ്‌ക്കാരത്തിന് അര്‍ഹരായി. മൂക്കില്‍ വിരലിട്ടു നാസാദ്വാരം വൃത്തിയാക്കുക എന്ന സ്വഭാവം കൗമാരപ്രായക്കാരില്‍ കണ്ടുവരുന്നു എന്ന കണ്ടുപിടിത്തമാണ് ഈ മനോരോഗ ഗവേഷന്മാര്‍ നടത്തിയത്.
2002ലെ ഗണിത ശാസ്ത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത് മലയാളികളായ കെ.പി.ശ്രീകുമാറിനും അന്തരിച്ച ജി. നിര്‍മ്മലനുമാണ്. ഇന്ത്യന്‍ ആനകളുടെ ഉപരിതല വിസ്തീര്‍ണ്ണം കാണുന്നതിനുള്ള സൂത്രവാക്യം നിര്‍മിച്ചതിനാണ് അവര്‍ക്ക് ഈ പുരസ്‌കാരം സമ്മാനിച്ചത്.
2003 ലെ സമാധാനത്തിനുള്ള ഇഗ് നൊബേല്‍ സമ്മാനം ഉത്തര്‍പ്രദേശുകാരനായ ലാല്‍ ബിഹാരിക്കായിരുന്നു. മൂന്നു നേട്ടങ്ങള്‍ക്കാണ് അദ്ദേഹം പുരസ്‌ക്കാരത്തിനര്‍ഹനായത്.
(1) സര്‍ക്കാര്‍ രേഖകളില്‍ മരണപ്പെട്ടതായി പ്രഖ്യാപ്പിക്കപ്പെട്ടിട്ടും കര്‍മ്മനിരതമായ മരണാനന്തര ജീവിതം നയിച്ചതിന്.
(2) പരേതനായിരുന്നിട്ടും സര്‍ക്കാര്‍ കെടുകാര്യസ്ഥതയ്‌ക്കെതിരേയും സ്വന്തം ബന്ധുക്കളുടെ തട്ടിപ്പിനെതിരെയും പതിറ്റാണ്ടുകളായി 'സജീവ' പോരാട്ടം നടത്തിയതിന്.
(3)'പരേതര്‍ക്കായുള്ള സംഘടന' രൂപീകരിച്ചതിന്.
ഈ ഇരുപത്തിയഞ്ചു വര്‍ഷങ്ങളിലായി നടത്തിയ ചിരിക്കാന്‍ പറ്റുന്ന കണ്ടുുപിടുത്തങ്ങള്‍ വായിക്കൂ... (വേേു:ംംം.ശാുൃീയമയഹല.രീാശഴംശിിലൃ)െ.
തവളയ്ക്കു
കാന്തിക മണ്ഡലം
ആന്‍ഡ്യൂ ഗെയിം എന്ന ശാസ്ത്രജ്ഞനാണു തവളക്കു കാന്തിക മണ്ഡലമുണ്ടെന്നും അതുകൊണ്ടു തവളയെ ഒരു കാന്തിക മണ്ഡലത്തില്‍വച്ചു മുകളിലേക്ക് ഉയര്‍ത്തി വായുവില്‍ നിര്‍ത്താമെന്നും കണ്ടെത്തി. 2000 ല്‍ ഇഗ് നൊബേല്‍ കമ്മറ്റി ഫിസിക്‌സില്‍ സമ്മാനം നല്‍കി ആദരിച്ചു. പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞു 2010 ല്‍ യഥാര്‍ഥ നൊബേല്‍ സമ്മാനം നേടി ഗെയിം ലോകത്തെ ഞെട്ടിച്ചു. ഗ്രാഫെയിനിനെ കുറിച്ചുള്ള കണ്ടുപിടിത്തത്തിനായിരുന്നു അദ്ദേഹത്തിനു ഫിസിക്‌സ് വിഷയത്തില്‍ നൊബേല്‍ സമ്മാനം കിട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."