ഇന്ത്യക്കാരുടെ പിന്തുണ ഹിലരിക്ക്
വാഷിങ്ടണ്‍: യു.എസിലെ ഇന്ത്യന്‍ വംശജരില്‍ ഭൂരിഭാഗവും ഹിലരിയെ പിന്തുണയ്ക്കുന്നുവെന്ന് സര്‍വേ. ട്രംപിന്റെ എമിഗ്രേഷന്‍, മതസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളോടാണ് ഇന്ത്യയ്ക്കാര്‍ക്ക് എതിര്‍പ്പുള്ളത്. സിലിക്കണ്‍വാലിയിലെ ഐ.ടി ഗ്രൂപ്പാണ് സര്‍വേ നടത്തിയത്. എമിഗ്രേഷന്‍ വിഷയത്തില്‍ 59 ശതമാനം പേര് ഹിലരിയെയും 29 ശതമാനം പേര് ട്രംപിനെയും അനുകൂലിച്ചു. മതസ്വാതന്ത്ര്യത്തില്‍ 67 ശതമാനം പേര് ഹിലരിക്ക് പിന്തുണ നല്കി.
ട്രംപിന്റെ പ്രസ്താവനയ്ക്കെതിരേ മകള്‍
വാഷിങ്ടണ്‍: സ്ത്രീകള്‍ക്കെതിരേ അപകീര്‍ത്തി പ്രസ്താവന നടത്തിയ ട്രംപിനെതിരേ മകള്‍ ഇവാന്‍ക രംഗത്ത്. സ്ത്രീകള്‍ക്കെതിരേ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ആണുങ്ങളുടെ നേരം പോക്കാണെന്നായിരുന്നു ട്രംപിന്റെ ഭാര്യ മെലാനിയ പ്രതികരിച്ചത്. എന്നാല്‍ പിതാവ് നടത്തിയത് അനുചിതവും കുറ്റകരവുമായ പ്രസ്താവനയാണെന്ന് ഇവാന്‍ക പറഞ്ഞു. പ്രസ്താവനയെ തുടര്‍ന്ന് ട്രംപ് പെട്ടെന്ന് മാപ്പുപറഞ്ഞതില്‍ സന്തോഷമുണ്ടെന്നും ട്രംപിന്റെ മൂത്തമകള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."