അരലക്ഷം പിന്നിട്ട സ്വര്‍ണവില; വര്‍ധനവിന് കാരണം ഇവയാണ്
കേരളത്തില്‍ സ്വര്‍ണ വില 52,000 രൂപയ്ക്ക് മുകളിലെത്തി. ആദ്യമായിട്ടാണ് സ്വര്‍ണവില ഇത്രയ്ക്ക് ഉയരുന്നത്. എന്തൊക്കെ പറഞ്ഞാലും മലയാളിക്ക് സ്വര്‍ണം വാങ്ങാതിരിക്കാനാവില്ല. കഴിഞ്ഞ മാസം അവസാനത്തിലാണ് സ്വര്‍ണവില പവന് അര ലക്ഷം കടന്നത്. ഈ മാസം തുടക്കത്തില്‍ തന്നെ വില കുതിക്കുന്നതായിരുന്നു. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പണിക്കൂലി ഉള്‍പ്പെടെ ചുരുങ്ങിയത് 57000 രൂപ വരെ ചെലവ് വന്നേക്കും.
ആഗോള വിപണിയില്‍ സ്വര്‍ണവില കുതിക്കുകയാണ്. സിറിയ, ഇസ്രായേല്‍, ഇറാന്‍ എന്നീ രാജ്യങ്ങളെ ബന്ധപ്പെടുത്തി നടക്കുന്ന രാഷ്ട്രീയ മാറ്റങ്ങളാണ് വിപണിയെ അസ്വസ്ഥമാക്കുന്ന പുതിയ ഘടകം. മറ്റൊന്ന് ചൈനയില്‍ നിന്ന് സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറി എന്നതാണ്. ചൈനയിലെ നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങുന്നതാണ് പൊടുന്നനെയുള്ള വില വര്‍ധനവിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആഗോള വിപണിയില്‍ എണ്ണവിലയും തിളയ്ക്കുകയാണ്. നിലവിലെ ജിയോപൊളിറ്റിക്കല്‍ സംഘര്‍ഷങ്ങളില്‍ നിക്ഷേപകരും സര്‍ക്കാരുകളും വളരെ ജാഗ്രത പുലര്‍ത്തുന്നു. ഈ ആശങ്കകള്‍ക്കെതിരായ ഏറ്റവും ഫലപ്രദമായ സംരക്ഷണങ്ങളിലൊന്നാണ് സ്വര്‍ണം.
ആഗോള വിപണികളിലെ നേരിയ ചലനങ്ങള്‍ പോലും പ്രാദേശിക സ്വര്‍ണവിലയില്‍ വലിയ മാറ്റങ്ങള്‍ക്കു വഴിവയ്ക്കും. ആഗോള മാറ്റങ്ങള്‍ ഡോളറിലാണ്. ഇതു രൂപയിലേയ്ക്ക് മാറ്റമ്പോള്‍ വലിയ ചലനങ്ങള്‍ക്കു വഴിവയ്ക്കുന്നു. ഡോളറിനെതിരേ രൂപ തുടരുന്ന മോശം പ്രകടനവും വെല്ലുവിളി തന്നെ. വിവാഹ ഉത്സവ സീസണ്‍ എത്തുന്നതും പ്രാദേശിക വില ഉയരാനുള്ള കാരണം തന്നെ. ഈ സമയം സ്വര്‍ണ ഡിമാന്‍ഡ് ഉയര്‍ന്നിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."