കോമ്പനാട് മാമന്‍ എസ്റ്റേറ്റ് കൊലക്കേസ്; പ്രതിയെ കോടതി വെറുതെ വിട്ടു
മുവാറ്റുപുഴ: കോമ്പനാട് മാമന്‍ എസ്റ്റേറ്റിലെ റ്റിനു തോമസ് കൊലക്കേസ് പ്രതി കുറ്റക്കാരനല്ലെന്ന് മൂവാറ്റുപുഴ അഡീഷണല്‍ സെക്ഷന്‍സ് കോടതി. വിവാദമായ കുറുപ്പുംപടി - കൊമ്പനാട് മാമന്‍ എസ്റ്റേറ്റിലെ സൂപ്രവൈസര്‍ ആയിരുന്ന റ്റിനു തോമസ് കൊലക്കേസില്‍ പ്രതി കൊമ്പനാട് കളത്തിപ്പടി വീട്ടില്‍ സുനില്‍(45)നെയാണ് കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ച്.
2012-ജനുവരി 22-നാണ് കേസിനാസ്പദമായ സംഭവം. എസ്റ്റേറ്റിലെ സൂപ്രവൈസര്‍ ആയിരുന്ന റ്റിനു തോമസ് എസ്റ്റേറ്റ് മുറ്റത്ത് കൊലചെയ്ത നിലയില്‍ കാണപ്പെടുകയായിരുന്നു. കുറുപ്പുംപടി പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും പ്രതിയെ പിടികുടാന്‍ കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈം ബ്രാഞ്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയും ഫോറന്‍സിക് റിപ്പോര്‍ട്ട്, പ്രതിയുടെ കുറ്റ സമ്മത മൊഴിയും അടങ്ങിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസില്‍ 50-സാക്ഷികളും സയന്റിഫ്ക് വിദഗ്ദര്‍, ഫോറന്‍സിക് വിദഗ്ദര്‍, എന്നിവരേയും കുറ്റപത്രത്തിലെ സാക്ഷികളാക്കിയിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നിങ്ങനെ ഐ.പി.സി. 302, 201 വകുപ്പുകള്‍ പ്രകാരമായിരുന്നു കുറ്റപത്രം.
പ്രതി എസ്റ്റേറ്റിലൂടെ വഴിനടക്കുന്നതിനെ തടഞ്ഞ വിരോധമാണ് കൊലപാതക ത്തിന് കാരണമായതെന്നും പ്രതി തന്റെ വാക്കത്തികൊണ്ട് മരിച്ച റ്റിനുവിന്റെ കഴുത്തിനും മുതുകിനും മാരകമായി വെട്ടിയെന്നും കൃത്യത്തിന് ശേഷം കൃത്യം ചെയ്യാന്‍ ഉപയോഗിച്ച വാക്കത്തി കഴുകി കളഞ്ഞുവെന്നും പ്രതി ഇട്ടിരുന്ന വസ്ത്രങ്ങള്‍ കത്തി കളഞ്ഞുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഫോറന്‍സിക് വിദഗ്ദരുടെ റിപ്പോര്‍ട്ടുകള്‍ അപര്യാപ്തമാണെന്ന് പ്രതിഭാഗം വാദിച്ചു. സാക്ഷിമൊഴികള്‍ കൊണ്ടോ സാഹചര്യ തെളിവുകൊണ്ടോ പ്രതി കുറ്റം ചെയ്തുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലായെന്ന് കോടതി കണ്ടെത്തി. പ്രതിക്ക് വേണ്ടി അഡ്വക്കേറ്റ് വി.കെ.ഷമീര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."