മുന്‍ സി.പി.എം നേതാവിന്റെ നേതൃത്വത്തില്‍ പേട്ടയില്‍ സി.പി.ഐക്ക് പുനര്‍ജന്മം
മരട്: പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം പേട്ടയില്‍ സി.പി.ഐക്ക് പുനര്‍ജന്മം. സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി പി.ചന്ദ്രന്റെ നേതൃത്വത്തിലാണ് പേട്ടയില്‍ സി.പി.ഐ ലോക്കല്‍ കമ്മിറ്റി രൂപീകരിച്ചത്.
എ.ഐ.ടി.യു.സി ഉള്‍പ്പെടെ ജില്ലയില്‍ സി.പി.ഐയുടെ ശക്തികേന്ദ്രമായിരുന്നു പേട്ട. എന്നാല്‍ ഇവിടെ പാര്‍ട്ടിയിലെ പ്രാദേശിക അസ്വാരസ്യങ്ങളെ തുടര്‍ന്ന് ആരോപണം ഉന്നയിച്ചവരും ആരോപണ വിധേയരായവരും ഉള്‍പ്പെടെ സി.പി.ഐ വിട്ട് സി.പി.എമ്മില്‍ ചേരുകയായിരുന്നു.
ഇതോടെ സി.പി.ഐ പേട്ട ഘടകം നിര്‍ജീവമായി. എന്നാല്‍ ഈയിടെ സി.പി.എം വിട്ടവര്‍ സി.പി.ഐയില്‍ ചേര്‍ന്ന് വീണ്ടും ഇവിടെ പാര്‍ട്ടി സജീവമാകുകയാണ്. ഉദയംപേരൂര്‍, പനങ്ങാട് എന്നിവിടങ്ങളില്‍ നിന്നായി സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കളായിരുന്നവര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ സി.പി.എം വിട്ട് സി.പി.ഐയില്‍ ചേര്‍ന്നതും ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്.
തൊട്ടുപിന്നാലെയാണ് സി.പി.ഐ പേട്ടഘടകം രൂപവല്‍ക്കരിച്ചത്. മരട്, നെട്ടൂര്‍ എന്നിവിടങ്ങളില്‍ നിന്നായി ഇനിയും ഒട്ടേറെ പേര്‍ സി.പി.ഐ യിലേക്ക് എത്തുമെന്നും ഇവര്‍ പറയുന്നു.
സി.പി.ഐ പേട്ടഘടകം രൂപവല്‍ക്കരണ യോഗം തൃക്കാക്കര മണ്ഡലം സെക്രട്ടറി എം എബ്രഹാം ഉദ്ഘാടനം ചെയ്തു. കെ.ബി ഷാജി അധ്യക്ഷനായി. അസി.സെക്രട്ടറി കെ.കെ സന്തോഷ് ബാബു, പി.കെ സുധിര്‍, സി.സി സിദ്ധാര്‍ഥന്‍, എം.ജെ ഡിക്‌സണ്‍, എ.പി ഷാജി, പി ചന്ദ്രന്‍, ടി ശശിധരന്‍, എന്നിവര്‍ പ്രസംഗിച്ചു. വി.പി ഷൈന്‍ ലോക്കല്‍ സെക്രട്ടറിയായി എട്ടംഗ കമ്മിറ്റി രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."