ബ്രഹ്മപുരത്തേത് ജനാധിപത്യ സമൂഹത്തിന് നിരക്കാത്ത രീതി: പി രാജീവ്
കൊച്ചി: ജനാധിപത്യ സമൂഹത്തിന് നിരക്കാത്ത രീതിയിലാണ് ബ്രഹ്മപുരത്ത് പുതിയ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങളുമായി കോര്പ്പറേഷന് മുന്നോട്ട് പോകുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പി രാജീവ്. പുതിയ പ്ലാന്റിനെക്കുറിച്ച് നിരവധി ദുരൂഹതകളാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. കോടികള്‍ ചെലവഴിച്ച് വരുന്ന പദ്ധതി മൂന് കൗണ്‍സിലില്‍ ശരിയായ രീതിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. ഇപ്പോഴത്തെ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ശരിയായ രേഖകള്‍ നല്‍കിയിട്ടില്ല. ഡിപിആര്‍ പോലും തയ്യാറാക്കാതെ പുതിയ പ്ലാന്റിന് കരാര്‍ ഒപ്പിട്ടതിലും ദുരൂഹതയുണ്ട്. ഇവയെല്ലാം ദൂരിഹരിക്കാന് അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണമെന്നും രാജീവ് പറഞ്ഞു. ബ്രഹ്മപുരം പ്ലാന്റ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാജീവ്.
മുന്‍ മേയര്‍ സി.എം ദിനേശ്മണി, മുന്‍ ഡെപ്യൂട്ടി മേയര്‍ സി.കെ മണിശങ്കര്‍, മുന്‍ കൗണ്‍സില്‍ അംഗം അഡ്വ.എം അനില്‍കുമാര്‍, കോര്പ്പറേഷന് പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി, ആരോഗ്യ സ്ഥിരം സമിതി അംഗം വി.പി ചന്ദ്രന്, സ്ഥിരം സമിതി ചെയര്മാന് ഡോ. പൂര്‍ണ്ണിമ നാരായണന്, പ്രദേശിക നേതാക്കള്‍ എന്നിവരും രാജീവിനൊപ്പം പ്ലാന്റ് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."