HOME
DETAILS
MAL
രോഗികള്‍ക്ക് മരുന്നിനേക്കാള്‍ ആവശ്യം മനസാന്നിധ്യം: ഇന്നസെന്റ്
backup
October 19 2016 | 21:10 PM
കൊച്ചി: രോഗാവസ്ഥയില്‍ മരുന്നിനേക്കാള്‍ ഫലം ചെയ്യുന്നത് മനസാന്നിധ്യമാണെന്ന് ഇന്നസെന്റ് എംപി.
എറണാകുളം ലിസി ആശുപത്രിയില്‍ അവയവമാറ്റം നടത്തിയവരുടെയും ദാതാക്കളുടെയും സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇന്നസെന്റ്. അവയവങ്ങള്‍ മാറ്റിവച്ചുകഴിഞ്ഞാല്‍ ജീവിതമില്ല എന്ന് പറയുന്നത് തെറ്റാണ്.
അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷവും പലരും സാധാരണ ജീവിതം നയിക്കുന്നതായി തനിക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നൂറോളം പേരാണ് സംഗമത്തിനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."