വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യം; ആറുപേര്‍ പിടിയില്‍
കാക്കനാട്: തൃക്കാക്കര കങ്ങരപ്പടിക്കു സമീപം വാടക വീട് കേന്ദ്രീകരിച്ചു അനാശാസ്യ പ്രവര്‍ത്തനം നടത്തിയ ആറുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. രണ്ട് സ്ത്രീകളെ കൂടാതെ എറണാകുളം സ്വദേശികളായ വീടു വാടകയ്ക്കു എടുത്ത അശോകന് (59), വാഹനത്തിന്റെ ഡ്രൈവര്‍ അബ്ദുള്‍ഗഫൂര്‍ (25), ഇടപാടുകാരായ ആനന്ദന് (43), ഗോഡ്ഫ്രെ (44), എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. രണ്ട് സ്ത്രീകളില്‍ ഒരാള്‍ മലയാളിയും ഒരാള്‍ നേപ്പാള്‍ സ്വദേശിനിയുമാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പൊലിസും എസ്.ഐ ഷാജുവിന്റെ നേതൃത്വത്തിലുള്ള തൃക്കാക്കര പൊലിസും നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.
കഴിഞ്ഞ ഒരു മാസമായി തൃപ്പൂണിത്തുറ സ്വദേശിയുടെ പേരില്‍ വാടകയ്ക്ക് എടുത്ത വീട്ടിലാണ് ഇടപാടു നടത്തിയിരുന്നത്. ഇടപാടുകാരെ കങ്ങരപ്പടിയില്‍ വിളിച്ചു വരുത്തിയതിനു ശേഷം നടത്തിപ്പുകാരുടെ വാഹനത്തില്‍ കൊണ്ടുപോയാണ് അനാശാസ്യം നടത്തിയിരുന്നത്. സ്ഥിരമായി നടത്തിപ്പുകാരുടെ വാഹനം മാത്രമേ ഇവിടെ വന്നിരുന്നിനാല് സമീപവാസികള്‍ക്കും യാതൊരു സംശയവും ഇല്ലായിരുന്നു. ഇടപാടുകാരെ കൊണ്ടു വരാന്‍ ഉപയോഗിച്ചിരുന്ന കാറും, ടൂ വീലറും പൊലിസ് കസ്റ്റഡിയിലെടുത്തു. കൂടാതെ ഇവരുടെ ഏഴ് മൊബെല്‍ ഫോണും, ഇരുപതാനായിരം രൂപയും കണ്ടെടുത്തു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."