കെ.ടി ജലീലിന്റെ പ്രസ്താവന ശരീഅത്ത് വിരുദ്ധം: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ
മൂവാറ്റുപുഴ: മുത്വലാഖ് സ്ത്രീ വിരുദ്ധമാണെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രസ്താവന ശരിഅത്ത് വിരുദ്ധമാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ എറണാകുളം ജില്ലാകമ്മറ്റി അഭിപ്രായപ്പെട്ടു.
ഇസ്ലാമിക നിയമങ്ങളുടെ സൂക്ഷ്മവശങ്ങള്‍ അപഗ്രഥിക്കാതെയാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്, സംഘപരിവാരം അവരുടെ ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കാന്‍ പരസ്യമായി രംഗത്ത് ഇറങ്ങിയിരിക്കെ ഈ നിലപാട് പരിസരബോധമില്ലാത്തതാണ്. ഈ വിഷയത്തില്‍ സംവാദത്തിനുള്ള കേന്ദ്രമന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും വനിതകളുടെ അവകാശ സംരക്ഷണത്തില്‍ സര്‍വമതങ്ങളുടെയും ഇതര വ്യവസ്ഥിതികളുടെയും നിയമങ്ങള്‍ എത്രത്തോളം യുക്തിപൂര്‍വവും പ്രായോഗികവുമാണെന്ന് ചര്‍ച്ചയാവാമെന്നും യോഗം അഭിപ്രായപ്പെട്ടു.
ജില്ലാപ്രസിഡന്റ് എം.ബി അബ്ദുള്‍ഖാദര്‍ മൗലവി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.പി. മുഹമ്മദ് തൗഫീഖ് മൗലവി പ്രമേയം അവതരിപ്പിച്ചു, വി.എച്ച് മുഹമ്മദ് മൗലവി, സി.എ മൂസ മൗലവി, ഓണപിള്ളി അബ്ദുള്‍ സലാം മൗലി, അങ്കമാലി ബാവാ മൗലവി, അബി മൗലി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."