താനൂര്‍ പൊലിസിനും നഗരസഭയ്ക്കുമെതിരേ എ.ഐ.ടി.യു.സി
തിരൂര്‍: താനൂര്‍ പൊലിസും നഗരസഭാധികൃതരും തെരുവു കച്ചവടക്കാരെ അന്യായമായി ഉപദ്രവിക്കുന്നതായി ഐ.ഐ.ടി.യു.സി.
സ്വകാര്യ വ്യക്തിക്കു വേണ്ടിയാണ് പൊലിസ് ഒത്താശയോടെ നഗരസഭാ കൗണ്‍സിലര്‍മാര്‍ തെരുവു കച്ചവടക്കാരെ ഉപദ്രവിക്കുന്നതെന്നാണ് ആരോപണം.
അന്യായവും ഏകപക്ഷീയവുമായ നടപടി തുടര്‍ന്നാല്‍ പൊലിസ് സ്റ്റേഷന് മാര്‍ച്ചടക്കമുള്ള സമരപരിപാടികള്‍ നടത്താനാണ് സംഘടനാ തീരുമാനം.
കഴിഞ്ഞ അഞ്ചിന് കോടതി വിധിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് മത്സ്യവില്പനക്കാരെ ഒഴിപ്പിക്കുകയും തൊഴിലുപകരണങ്ങള്‍ നശിപ്പിക്കുകയും മീന്‍ വിറ്റുകിട്ടിയ പണം എടുത്തുകൊണ്ടുപോകുകയും ചെയ്തെന്നും നഗരസഭാ കൗണ്‍സിലര്‍മാരുടെയും പൊലിസിന്റെയും അന്യായമായ നടപടിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും നേതാക്കള്‍ പറഞ്ഞു. ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷന് അടക്കമുള്ള കേന്ദ്രങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ട്.
പൊലിസിന്റെ നിയമവിരുദ്ധ നടപടികള്‍ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് തൊഴിലാളി പ്രതിനിധികള്‍ ബോധ്യപ്പെടുത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."