HOME
DETAILS
MAL
പുഴ സംരക്ഷണത്തിന് രംഗത്തിറങ്ങി പഞ്ചായത്ത് ഭരണസമിതി
backup
October 19 2016 | 22:10 PM
വേങ്ങര: കടലുണ്ടിപ്പുഴ സംരക്ഷണത്തിനും മാലിന്യനിര്‍മാര്‍ജനത്തിനും പറപ്പൂര് ഗ്രാമപഞ്ചായത്ത് ഭരണസമിതി രംഗത്തിറങ്ങി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ പുഴയില്‍ ഒഴുക്കി ദുരിതമായതോടെയാണ് അധികൃതര്‍ നടപടി തുടങ്ങിയത്. പറപ്പൂര് ഐ.യു.എച്ച്.എസ്.എസ് എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ സഹകരണത്തോടെയാണ് പ്ലാസ്റ്റിക്, കോഴി മാലിന്യങ്ങള്‍ ശേഖരിച്ചത്.
കുഴിപ്പുറം പാലം, കൂമന്കല്ല് കടവ്, കല്ലക്കയം തടയണ പ്രദേശങ്ങളില്‍നിന്നാണ് ടണ്‍ കണക്കിന് മാലിന്യങ്ങള്‍ ശേഖരിച്ചത്. വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നത് ഇവിടങ്ങളിലെ കുടിവെള്ള പദ്ധതികളെയും സാരമായി ബാധിച്ചിരുന്നു. ഇതുസംബന്ധിച്ച് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. പഞ്ചായത്ത് ഭരണസമിതി, നാട്ടുകാരുടെ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജനജാഗ്രത സമിതി രൂപീകരിച്ചാണു മാലിന്യനിര്‍മാര്‍ജനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."