ഏക സിവില്‍കോഡ് ചോദ്യാവലി ബഹിഷ്കരിക്കും: എസ്.എം.എഫ്
മലപ്പുറം: ഏക സിവില്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര നിയമ കമ്മിഷന് പുറത്തിറക്കിയ ചോദ്യാവലി ബഹിഷ്കരിക്കുമെന്ന് മലപ്പുറം മേഖല സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന് (എസ്.എം.ഫ്). ഏക സിവില്‍ കോഡ്, മുത്വലാഖ് വിഷയം ഉയര്‍ത്തിക്കാട്ടി രാജ്യത്ത് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് ഭരണകൂടം പിന്മാറമാണെന്നും യോഗം പ്രമേയം പാസാക്കി.
പുതിയ മേഖലാ ഭാരവാഹികളായി കാളാവ് സൈതലവി മുസ്ലിയാര് (പ്രസിഡന്റ്), സി യൂസുഫ് ഫൈസി, കോയഞ്ഞി തങ്ങള്‍, സി.പി യൂസുഫ് ഹാജി (വൈസ് പ്രസിഡന്റുമാര്‍) അബ്ദുറഹ്മാന് മാസ്റ്റര്‍ (ജനറല്‍ സെക്രട്ടറി), ടി.സി അബ്ദുറഹ്മാന് മുസ്ലിയാര്, ഹുസൈന് മുസ്ലിയാര് പൂക്കോട്ടൂര്‍, പി.കെ ലത്തീഫ് ഫൈസി (ജോ. സെക്രട്ടറിമാര്‍), പി.കെ രായിന്‍ ഹാജി പാങ്ങ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞടുത്തു. യോഗത്തില്‍ കാളാവ് സൈതലവി മുസ്ലിയാര് അധ്യക്ഷനായി. പിണങ്ങോട് അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. എ.കെ ആലിപ്പറമ്പ്, ഹസന് സഖാഫി പൂക്കോട്ടൂര്‍, ഇസ്മാഈല്‍ ഹുദവി ചെമ്മാട്, അശ്റഫ് ഫൈസി, അബ്ദുറഹ്മാന് മാസ്റ്റര്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."