HOME
DETAILS
MAL
മദ്യപന്മാരുടെ വിളയാട്ടമെന്ന് ആക്ഷേപം
backup
October 19 2016 | 22:10 PM
കൊളത്തൂര്‍: വെങ്ങാട് ടൗണിലെ പുറമണ്ണൂര്‍ കീഴ്മുറി റോഡില്‍ മദ്യപരുടെ കേന്ദ്രമായി മാറുന്നതായി നാട്ടുകാര്‍. ടൗണിലെ വായനശാലയുടെ പരിസരത്താണ് മദ്യപന്മാര് വിലസുന്നത്. വായനശാലയിലേക്ക് മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞും മറ്റുമാണ് ലഹരി മാഫിയയുടെ വിളയാട്ടം.
ഇക്കൂട്ടര്‍ മദ്യപിച്ച് ഇരിക്കാനും സംഘം കൂടുന്നതിനും വായനശാല ഉപയോഗിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
വൈകീട്ട് ആറിന് ശേഷം വായനശാലയില്‍ ഇരിക്കുന്നതും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതും കര്‍ശനമായി നിരോധിച്ച് വായനശാല രക്ഷാധികാരികള്‍ നോട്ടീസ് പതിച്ചിരുന്നു.
ഇതിനു പിറകെയാണ് വായനശാലയില്‍ മദ്യകുപ്പില് വിതറി ഇവരുടെ വിളയാട്ടം. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ വലിയൊരു വിഭാഗം കഞ്ചാവ് മാഫിയയുടെ ഇരകളായിട്ടുണ്ടെന്നുള്ള ആക്ഷേപവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."