കുഞ്ഞറമു ഹാജിയുടെ ജീവിതം നിസ്വാര്‍ഥ വഴിയില്‍
ചേലേമ്പ്ര: പൗരപ്രമുഖനും വ്യവസായിയും സമസ്ത പ്രാസ്ഥാനിക പ്രവര്‍ത്തകനുമായിരുന്ന ഇടിമുഴിക്കല്‍ കടക്കോട്ടീരി കുഞ്ഞറമു ഹാജിയുടെ ജീവിതം നിസ്വാര്‍ഥ വഴിയിലായിരുന്നു. ചേലേമ്പ്ര ഇടിമുഴിക്കലിലെ മതരംഗത്തെ നിറഞ്ഞ സാന്നിധ്യത്തെയാണ് ഹാജിയുടെ വിയോഗത്തിലൂടെ നഷ്ടമായത്.
ചെമ്മലില്‍ മഹല്ല് രൂപീകരണം മുതല്‍ കമ്മിറ്റിയുടെ എല്ലാ ഭാരവാഹിത്വങ്ങളും അലങ്കരിച്ച ഹാജി വാര്‍ധക്യത്തെ തുടര്‍ന്നു പിന്‍ഗാമികള്‍ക്ക് ഒഴിഞ്ഞുകൊടുക്കുമ്പോള്‍ മഹല്ലിന്റെ പ്രസിഡന്റ് പദവിയിലായിരുന്നു.
ഇടിമുഴിക്കല്‍ മന്‍ശഉല്‍ ഉലൂം സ്ഥാപക പ്രസിഡന്റ്, ഇടിമുഴിക്കല്‍ ടൗണ്‍ മസ്ജിദ് മുഖ്യരക്ഷാധികാരി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും അലങ്കരിച്ചിരുന്നു. ഇന്നലെ വൈകിട്ട് മന്‍ശഉല്‍ ഉലൂം മദ്‌റസയില്‍ അനുസ്മരണ യോഗം നടന്നു.
ടി.കെ അബൂബക്കര്‍ മസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്ുതു.
മുജീബ് റഹ്മാന്‍ എന്ന ബാവു, സി.പി ശബീര്‍ അലി, മുഹമ്മദ് അലി, ബാപ്പുട്ടി ഹാജി, അലി ഹാജി, ശംസുദ്ദീന്‍ ദാരിമി, പാച്ചീരി സൈതലവി, കെ.കെ അബു ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."