കുറ്റ്യാടിയില്‍ ഗതാഗതക്കുരുക്ക് അഴിയുന്നില്ല; ആശുപത്രി പരിസരത്ത് ഗതാഗത തടസം രൂക്ഷം
കുറ്റ്യാടി: പുതിയ ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തനമാരംഭിച്ചിട്ടും ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായില്ല. ടൗണ്‍ കവലയിലും പേരാമ്പ്ര, തൊട്ടില്‍പാലം റോഡുകളിലും ഗതാഗത തടസത്തിന് ഒരുപരിധിവരെ പരിഹാരമായെങ്കിലും വടകര റോഡില്‍ ആശുപത്രി പരിസരത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. വടകര റോഡില്‍ പഴയ സ്റ്റാന്‍ഡ് പരിസരം മുതല്‍ പഞ്ചായത്ത് ഓഫിസ് വരെ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോകാനാവാത്ത സാഹചര്യം സൃഷ്ടിക്കുന്നു. ഇതിനു പുറമേ ആശുപത്രിക്കു മുന്നില്‍ അശാസ്ത്രീയമായി സ്ഥാപിച്ച ഡിവൈഡര്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ഡിവൈഡര്‍ കടന്നു ഒരുഭാഗത്തേക്ക് വാഹനങ്ങള്‍ കടന്നുപോകുമ്പോഴേക്കും മറുഭാഗത്ത് വാഹനങ്ങളുടെ നീണ്ട നിര തന്നെ രൂപപ്പെടുന്നു. ഇതുകാരണം ആശുപത്രിയിലേക്കുള്ള വാഹനങ്ങള്‍ പ്രയാസപ്പെടുകയാണ്. വിദഗ്ധ ചികിത്സക്കായി മറ്റ് ആശുപത്രികളിലേക്ക് രോഗികളെ കൊണ്ടുപോകുന്ന വാഹനങ്ങളും ഗതാഗതക്കുരുക്കിലകപ്പെടുകയാണ്. ഡിവൈഡറിനു പകരം വരമ്പ് നിര്‍മിക്കണമെന്ന ആവശ്യം ശക്തമാണ്. സ്വകാര്യകമ്പനിക്കു വേണ്ടി റോഡില്‍ മുഴുനീളത്തില്‍ കുഴിയെടുത്തതും ഗതാഗത തടസത്തിനു കാരണമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."