ലഹരിമുക്ത തിരുവള്ളൂര്‍; കര്‍മപദ്ധതിയായി
വടകര: തിരുവള്ളൂരില്‍ വ്യാപകമാകുന്ന മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗത്തിനും വില്പനക്കുമെതിരെ വാര്‍ഡ് സമിതിയുടെ നേതൃത്വത്തില്‍ കര്‍മപദ്ധതിക്ക് രൂപംനല്‍കി.
ഇതിന്റെ ഭാഗമായി ടൗണിലും പരിസരങ്ങളിലും ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്യും. ഒക്ടോബര്‍ 27ന് ജനകീയ ബോധവത്കരണ പൊതുയോഗവും നടക്കും. സ്‌കൂളുകള്‍, കുടുംബശ്രീ, സ്വയം സഹായസംഘങ്ങള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനമായി.
24ന് മൂന്നുമണിക്ക് വനിതാകൂട്ടായ്മയും അഞ്ചുമണിക്ക് യുവജന-കലാസാംസ്‌കാരിക സംഘടനാപ്രവര്‍ത്തനങ്ങള്‍ നടത്തും. ഡിസംബറില്‍ സംഘടിപ്പിക്കുന്ന വിപുലമായ ജനസംഗമത്തില്‍ ലഹരിമുക്ത തിരുവള്ളൂര്‍ പ്രഖ്യാപനം നടത്തും. കര്‍മസമിതിയുടെ യോഗത്തില്‍ കണ്‍വീനര്‍ എഫ്.എം മുനീര്‍ അധ്യക്ഷനായി.
എന്‍.കെ വൈദ്യര്‍, പി.എം ബാലന്‍, ഷൈമ പനച്ചിക്കണ്ടി, ഡി പ്രജീഷ്, ആര്‍ രാമകൃഷ്ണന്‍, ആര്‍.കെ മുഹമ്മദ്, എം ചന്ദ്രശേഖരന്‍, കെ.കെ മോഹനന്‍, ഇ.കെ പവിത്രന്‍, സുധി കരുവാണ്ടി, ഗിരിജ സി.കെ, രജിലേഷ് സി.കെ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."