HOME
DETAILS

അരീക്കാട് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു

  
backup
October 19 2016 | 22:10 PM

%e0%b4%85%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%a1%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86-2

 

ഫറോക്ക്: അരീക്കാട് ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. നാളെയാണ് വിധിയെഴുത്ത്. യു.ഡി.എഫ് അട്ടിമറി വിജയ പ്രതീക്ഷയിലാണെങ്കില്‍ വിജയങ്ങളുടെ തുടര്‍ക്കഥ ഇക്കുറിയും ആവര്‍ത്തിക്കുമെന്ന വിശ്വാസത്തിലാണ് എല്‍.ഡി.എഫ് ക്യാംപ്. ഹൈവേയില്‍ നടക്കുന്ന കൊട്ടിക്കലാശം പൊതുജനത്തിനു ബുദ്ധിമുട്ടാകുമെന്നതിനാല്‍ യു.ഡി.എഫ് അവസാനഘട്ട പ്രചരണം ഡിവിഷനിലെ ഉള്‍പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ചപ്പോള്‍ എല്‍.ഡി.എഫ് പ്രചാരണ സമാപനം ഹൈവേയില്‍ അരീക്കാട് ജങ്ഷനിലായിരുന്നു.
വെളളി രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് പോളിങ്ങ്. അവസാന വോട്ടര്‍ ലിസ്റ്റ് പ്രകാരം 6072 വോട്ടാണ് പോള്‍ ചെയ്യാനുളളത്. കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ 747 വോട്ടുകള്‍ കൂടതലായുണ്ട്. കഴിഞ്ഞ പ്രാവശ്യം 202 വോട്ടിനാണ് വി.കെ.സി മമ്മദ്‌കോയയുടെ വിജയം.
ആയതിനാല്‍ കൂടുതലായി ചേര്‍ക്കപ്പെട്ട വോട്ടുകള്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണ്ണായകമാകും. അഞ്ചു ബൂത്തുകള്‍ക്കായി രണ്ട് പോളിങ്ങ് സ്‌റ്റേഷനുകളാണുളളത്. അരീക്കാട് എ.എല്‍.പി സ്‌കൂളില്‍ 1,3,4,5 ബൂത്തുകളും ദേവദാസ് സ്‌കൂളില്‍ 2-ാം ബൂത്തുമാണ്. ഏറ്റവും കൂടുതല്‍ വോട്ട് നാലാം ബൂത്തിലും(1238) കുറവ് വോട്ട് (1193)രണ്ടാം ബൂത്തിലുമാണ്. ശനിയാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് ടൗണ്‍ ഹാളിലാണ് വോട്ടെണ്ണല്‍.
പരസ്യപ്രചരണം അവസാനിച്ചപ്പോള്‍ ഇരുമുന്നണികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ പ്രാവശ്യം വാശിയേറിയ പോരാട്ടത്തില്‍ വി.കെ.സിയോടു നേരിയ വോട്ടിനു പരാജയപ്പെട്ട സയ്യിദ് മുഹമ്മദ് ഷമീലാണ് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി. ജനങ്ങളുടെ വോട്ടുവാങ്ങി വിജയിച്ചു പോയി ആറ് മാസം തികയുന്നതിനു മുന്‍പേ എം.എല്‍.എയാകാന്‍ വേണ്ടി കൗണ്‍സില്‍ സ്ഥാനം രാജിവച്ചു ജനങ്ങളുടെ മേല്‍ തെരഞ്ഞെടുപ്പ് ഭാരം കെട്ടിവച്ചതിലുളള പ്രതിഷേധം വോട്ടായി മാറുമെന്നാണ് യു.ഡി.എഫ് കരുതുന്നത്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ടി.മൊയ്തീന്‍കോയ വിജയം ആവര്‍ത്തിക്കുമെന്നു അവകാശപ്പെടുന്നുണ്ടെങ്കിലും ആനുകാലിക സംഭവങ്ങള്‍ തിരച്ചടിയായേക്കുമെന്ന ആശങ്കയും എല്‍.ഡി.എഫ് ക്യാംപിലുണ്ട്. ഇരുമുന്നണികളുടെയും അഴിമതിയും സ്വജനപക്ഷപാതവും കേന്ദ്രസര്‍ക്കാറിന്റെ വികസനവും ഉയര്‍ത്തിക്കാട്ടി ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി അനില്‍കുമാറും പ്രചാരണത്തില്‍ മുന്നിലുണ്ടായിരുന്നു. 81 വോട്ടു നേടിയ വെല്‍ഫെയര്‍ പാര്‍ട്ടിയും 41 വോട്ടു നേടിയ എ.എ.പിയും ഇക്കുറി മത്സരത്തിനില്ല. ഇവരുടെ പിന്തുണയും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചേക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൗനം ചോദ്യം ചെയ്തതിന് തന്നെ പുറത്താക്കിയെന്നും നിര്‍മാതാവ് സുരേഷ്‌കുമാര്‍ കിം ജോങ് ഉന്നിനെ പോലെയെന്നും നിര്‍മാതാവ് സാന്ദ്ര തോമസ്

Kerala
  •  a month ago
No Image

പെട്ടി വിഷയം അടഞ്ഞ അധ്യയമല്ല; യാദൃച്ഛികമായി വീണുകിട്ടിയ സംഭവം: എന്‍.എന്‍ കൃഷ്ണദാസിനെ തിരുത്തി എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്; തിങ്കളാഴ്ച തുടക്കം

Kerala
  •  a month ago
No Image

ദുബൈ; മെട്രോ സമയം നീട്ടി

uae
  •  a month ago
No Image

ട്രെയിനില്‍ നിന്ന് ചാടി പോക്‌സോ കേസിലെ പ്രതി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

സഊദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന

Saudi-arabia
  •  a month ago
No Image

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: ഹോര്‍ട്ടികോര്‍പ് മുന്‍ എം.ഡി കെ ശിവപ്രസാദ് കീഴടങ്ങി

Kerala
  •  a month ago
No Image

തീവണ്ടിക്കു നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

സെക്കന്തരാബാദ്-ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

National
  •  a month ago
No Image

സോഷ്യല്‍മീഡിയ വഴി പരിചയം; നഗ്‌നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തി; യുവാവ് പിടിയില്‍

Kerala
  •  a month ago