മെഡിക്കല്‍ കോളജില്‍ മാധ്യമ പ്രവര്‍ത്തകനെ കൈയേറ്റം ചെയ്തു
കോഴിക്കോട്: തെരുവുനായ കടിച്ചവരുടെ പടമെടുക്കാന്‍ മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിയ പത്ര ഫോട്ടോഗ്രാഫറെ സെക്യൂരിറ്റിക്കാര്‍ കൈയേറ്റം ചെയ്തു. കാഷ്വാലിറ്റിയിലെത്തിയ നിരവധി പേര് മൊബൈല്‍ ഫോണില്‍ കടിയേറ്റവരുടെ പടം പകര്‍ത്തുമ്പോഴായിരുന്നു മാധ്യമപ്രവര്ത്തകന് നേരെയുളള ആക്രമണവും തെറിയഭിഷേകവും ഭീഷണിയും. വൈകുന്നേരം ആറോടെ മെഡിക്കല്‍ കോളജിലെത്തിയിയ മാധ്യമം ഫോട്ടോഗ്രാഫര്‍ പ്രകാശ് കരിമ്പക്കാണ് ദുരനുഭവമുണ്ടായത്.
അത്യാഹിത വിഭാഗം വരാന്തയില്‍നിന്ന് രണ്ട് പേരുടെ പടമെടുത്ത ശേഷം മറ്റൊരാളെ ഡോക്ടര്‍ പരിശോധിക്കുന്നത് വരെ കാത്തിരിക്കുകയായിരുന്നു ഇദ്ദേഹം. ഇയാളെ പുറത്തെത്തിച്ചശേഷം പടമെടുക്കുന്നതിനിടെ സെക്യൂരിറ്റിക്കാരിലൊരാള് ആക്രോശിച്ചത്തെി കോളറിന് കുത്തിപ്പിടിച്ച് പുറത്തേക്ക് തള്ളുകയായിരുന്നു.
പുറത്തിറങ്ങിയ ശേഷം 15മിനിറ്റോളം ഫോട്ടോഗ്രാഫറെ തടഞ്ഞുവച്ച് അപമാനിച്ച ശേഷമാണ് വിട്ടയച്ചത്. നേരത്തേ ഇതുപോലെ പ്രശ്നമുണ്ടായ സമയത്ത് ചര്‍ച്ചയിലെ തീരുമാന പ്രകാരം മാധ്യമപ്രവര്‍ത്തകര്‍ക്ക് പടമെടുക്കുന്നതിന് വിലക്കില്ലെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചിരുന്നതാണെന്ന് കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."